ധോണിയോട് ചാപ്പല്‍ അന്നങ്ങനെ പറഞ്ഞു, എന്നാല്‍ അയാളുടെ മനസില്‍ മറ്റൊന്നായിരുന്നു; പരിഹാസവുമായി ഹര്‍ഭജന്‍

By Web TeamFirst Published May 13, 2020, 7:29 PM IST
Highlights

ചാപ്പലിന്റെ പ്രസ്താവനയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ധോണിയുടെ ഫിനിഷിങ് കഴിവിനെ കുറിച്ച് ചാപ്പല്‍ സംസാരിച്ചിരുന്നു. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പവര്‍ ഹിറ്റര്‍ ധോണിയാണെന്നായിരുന്നു ചാപ്പലിന്റെ പ്രസ്താവന.

മൊഹാലി: മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രേഗ് ചാപ്പലിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്. എം എസ് ധോണിയെ കുറിച്ച് ചാപ്പല്‍ പറഞ്ഞതന് ശേഷമാണ് ഹര്‍ജന്‍ തന്റെ ട്വീറ്റുമായെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മോശം സമയമായിരുന്നു ചാപ്പല്‍യുഗമെന്ന് ഹര്‍ഭജന്‍ ട്വിറ്റില്‍ പറഞ്ഞു. 

ചാപ്പലിന്റെ പ്രസ്താവനയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ധോണിയുടെ ഫിനിഷിങ് കഴിവിനെ കുറിച്ച് ചാപ്പല്‍ സംസാരിച്ചിരുന്നു. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പവര്‍ ഹിറ്റര്‍ ധോണിയാണെന്നായിരുന്നു ചാപ്പലിന്റെ പ്രസ്താവന. ശ്രീലങ്കയ്‌ക്കെതിരെ ധോണി നേടിയ 183 റണ്‍സിനെ കുറിച്ചും ചാപ്പല്‍ സംസാരിച്ചിരുന്നു. 

അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ധോണി ശ്രീലങ്കയ്‌ക്കെതിരെ നേടിയ 183 റണ്‍സ് ഞാനിപ്പോഴും ഓര്‍ക്കുന്നു. ആ ഇന്നിങ്‌സില്‍ അദ്ദേഹത്തിന്റെ ബാറ്റിന്റെ ശക്തി ക്രിക്കറ്റ് ലോകം കണ്ടതാണ്. അടുത്ത മത്സരം പൂനെയിലായിരുന്നു. മത്സരത്തിന് മുമ്പ് ഞാന്‍ ധോണിയോട് സംസാരിച്ചിരുന്നു. എന്താണ് നിങ്ങള്‍ എപ്പോഴും പന്ത് ഗ്യാലറിക്കപ്പുറം കടത്താന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കാത്തത്.'' എന്നായിരുന്നു. 

ഇതിനാണ് ഹര്‍ഭജന് ട്വീറ്റിലൂടെ മറുപടി പറഞ്ഞത്. ആ പരിഹാസം മുഖത്തടിക്കുന്ന രീതിയിലായിരുന്നു. അതിങ്ങനെ... ''അദ്ദേഹം ധോണിയോട് ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കാനും സിംഗിളുകള്‍ എടുത്ത് കളിക്കാനും പറയുന്നു. എന്നാല്‍ കോച്ചിന്റേത് മറ്റൊരു തന്ത്രമായിരുന്നു. കോച്ച് എല്ലാവരേയും പുറത്താക്കാനാണ് ശ്രമിച്ചത്.'' ഹര്‍ഭജന്‍ പരിഹാസത്തോടെ പറഞ്ഞു. 

ഹര്‍ഭജന്‍ ട്വീറ്റിന് നല്‍കിയ ഹാഷ് ടാഗ് പലരേയും അമ്പരപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മോശം കാലമെന്നാണ് ഹര്‍ഭജന്‍ ഹാഷ്ടാഗില്‍ പറഞ്ഞത്. 2007 ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായ ശേഷം ചാപ്പലിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു.

click me!