ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍

Published : Oct 06, 2026, 11:30 AM IST
Harmanpreet Kaur

Synopsis

ഏഷ്യൻ ഗെയിംസ് സ്വർണ്ണ നേട്ടത്തിന് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഹർമൻപ്രീത് കൗർ ഒഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഈ അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും ടീമിൽ തുടർന്നും കളിക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ഹര്‍മന്‍പ്രീത് കൗര്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ തീരുമാന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏഷ്യന്‍ ഗെയിംസ് 2026ല്‍ ഇന്ത്യയെ സ്വര്‍ണ മെഡലിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക പ്രഖ്യാപനം. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുണ്ടെങ്കിലും താരം ടീമില്‍ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വര്‍ഷങ്ങളുടെ ഓര്‍മകളും വികാരങ്ങളും നിറഞ്ഞതാണ് തന്റെ ക്യാപ്റ്റന്‍സി കാലയളവെന്ന് ഹര്‍മന്‍പ്രീത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ''ടീമിനും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനും വേണ്ടി ഞാന്‍ എന്റെ സര്‍വവും നല്‍കിയിട്ടുണ്ട്. എന്റെ വിയര്‍പ്പും സമയവും, പലപ്പോഴും എന്റെ വ്യക്തിപരമായ നേട്ടങ്ങളും. ടീമിനെ മുന്നില്‍ നിര്‍ത്താന്‍ വേണ്ടി പലപ്പോഴും എന്റെ സ്വന്തം ആഗ്രഹങ്ങളും ഞാന്‍ മാറ്റിവെച്ചിട്ടുണ്ട്.'' അവര്‍ കുറിച്ചു.

പ്രതിസന്ധി ഘട്ടങ്ങളെയും വിമര്‍ശനങ്ങളെയും നേരിട്ടതിനൊപ്പം രാജ്യത്തെ വിജയത്തിലേക്ക് നയിക്കാനായതിന്റെ അഭിമാനവും അവര്‍ പങ്കുവെച്ചു. ടീം നിലവില്‍ ശക്തമായ ഒരു അവസ്ഥയിലാണെന്നും, യുവതാരങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ സമയമാണിതെന്നും വ്യക്തമാക്കിയ ഹര്‍മന്‍പ്രീത്, സമാധാനത്തോടെയാണ് താന്‍ ക്യാപ്റ്റന്‍സി പദവി ഒഴിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ബിസിസിഐയ്ക്കും, സഹതാരങ്ങള്‍ക്കും, പരിശീലകര്‍ക്കും, ഒപ്പം തനിക്ക് പിന്തുണ നല്‍കിയ എല്ലാ ആരാധകര്‍ക്കും അവര്‍ നന്ദി അറിയിച്ചു.

ക്യാപ്റ്റന്‍സി അവസാനിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനോടുള്ള തന്റെ സ്‌നേഹം എക്കാലത്തുമുണ്ടാകുമെന്നും 'കളിയോടുള്ള സ്‌നേഹത്തിനായി മാത്രം ഇനി കളിക്കുമെന്നും' വ്യക്തമാക്കി കൊണ്ടാണ് ഹര്‍മന്‍പ്രീത് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ; ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു
മുംബൈ രഞ്‌ജി ട്രോഫി സ്‌ക്വാഡിന്‌ പുതിയ വൈസ്‌ ക്യാപ്‌റ്റന്‍, സൂര്യകുമാര്‍ യാദവിന്‌ ടീമിലിടമില്ല, കാരണം 18 മാസത്തെ ആ ഗ്യാപ്‌..!