അരങ്ങേറ്റ മത്സരത്തിൽ ഒരു ദയയുമില്ലാതെ അടിച്ചുപറത്തി മുന്‍ സഹതാരം; ഹര്‍ഷിത് റാണക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

Published : Feb 06, 2025, 02:25 PM ISTUpdated : Feb 06, 2025, 02:26 PM IST
അരങ്ങേറ്റ മത്സരത്തിൽ ഒരു ദയയുമില്ലാതെ അടിച്ചുപറത്തി മുന്‍ സഹതാരം; ഹര്‍ഷിത് റാണക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

Synopsis

അരങ്ങേറ്റ മത്സരത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേട് ഹര്‍ഷിതിന്‍രെ തലയിലായി.

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വെടിക്കെട്ട് തുടക്കമിട്ട് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും ഫില്‍ സാള്‍ട്ടും. ഇരുവരും ചേര്‍ന്ന് ആറോവറില്‍ ഇംഗ്ലണ്ട് സ്കോര്‍ 50 കടത്തിയപ്പോള്‍ കൂടുതല്‍ പ്രഹമേറ്റത് അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണക്കായിരുന്നു.

അരങ്ങേറ്റ മത്സരത്തിലെ തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടാം ഓവര്‍ മെയ്ഡിനാക്കിയ തിരിച്ചുവന്ന ഹര്‍ഷിത് റാണക്കെതിരെ അടുത്ത ഓവറില്‍ ഫില്‍ സാള്‍ട്ട് 26 റണ്‍സടിച്ചു. ഹര്‍ഷിത് എറിഞ്ഞ ആറാം ഓവറില്‍ മൂന്ന് സിക്സും രണ്ട് ഫോറും പറത്തിയാണ് ഫില്‍ സാള്‍ട്ട് 26 റണ്‍സടിച്ചത്.

ചാമ്പ്യൻസ് ട്രോഫി ടീമിലുണ്ടായിട്ടും ഏകദിന ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് താരം

ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേട് ഹര്‍ഷിതിന്‍രെ തലയിലായി. കഴിഞ്ഞ സീസൺ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ സഹതാരങ്ങളായിരുന്നു സാള്‍ട്ടും ഹര്‍ഷിത് റാണയും. ഇത്തവണ മെഗാ താരലേലത്തില്‍ സാള്‍ട്ടിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ടീമിലെത്തിച്ചിരുന്നു.  26 പന്തില്‍ 43 റണ്‍സടിച്ച ഫില്‍ സാള്‍ട്ട് റണ്ണൗട്ടയതിന് പിന്നാലെ ഡക്കറ്റിന്‍റെ(29 പന്തില്‍ 33) വിക്കറ്റെടുത്ത ഹര്‍ഷിത് അരങ്ങേറ്റ മത്സരത്തിലെ ആദ്യ വിക്കറ്റും സ്വന്തമാക്കി. ഇന്ത്യക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തിട്ടുണ്ട്. ഒരു റണ്ണുമായി ജോ റൂട്ടും റണ്ണൊന്നുമെടുക്കാതെ ഹാരി ബ്രൂക്കും ക്രീസില്‍.

നാഗ്പൂർ ഏകദിനം: നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ വിരാട് കോലിയില്ല; 2 താരങ്ങള്‍ക്ക് അരങ്ങേറ്റം

നേരത്തെ ടി20 പരമ്പരയില്‍ ശിവം ദുബെയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ ഹര്‍ഷിത് മൂന്ന് വിക്കറ്റെടുത്ത് ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിവിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. നാഗ്പൂര്‍ ഏകദിനത്തില്‍ നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമില്‍ കാല്‍മുട്ടിന് പരിക്കേറ്റ വിരാട് കോലി ഇന്ന് കളിക്കുന്നില്ല. പകരം യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍
ഐപിഎല്‍ മിനിലേലം: ധോണിയില്‍ തുടങ്ങുന്ന പട്ടിക, ചരിത്രത്തിലെ മൂല്യമേറിയ താരങ്ങള്‍