ലോകകപ്പിന് മുന്‍പ് ദക്ഷിണാഫ്രിക്കയുടെ വമ്പന്‍ നീക്കം; സൂപ്പര്‍ താരങ്ങള്‍ ടീമില്‍

Published : Mar 11, 2019, 05:01 PM ISTUpdated : Mar 11, 2019, 05:34 PM IST
ലോകകപ്പിന് മുന്‍പ് ദക്ഷിണാഫ്രിക്കയുടെ വമ്പന്‍ നീക്കം; സൂപ്പര്‍ താരങ്ങള്‍ ടീമില്‍

Synopsis

ഹാഷിം അംല, എയ്‌ഡന്‍ മര്‍ക്രാം, ജെ പി ഡുമിനി എന്നിവരുടെ മടങ്ങിവരവാണ് ശ്രദ്ധേയം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഡുമിനി ഏകദിന ടീമില്‍ മടങ്ങിയെത്തുന്നത്.

ജൊഹന്നസ്‌ബര്‍ഗ്: ശ്രീലങ്കയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍. ഹാഷിം അംല, എയ്‌ഡന്‍ മര്‍ക്രാം, ജെ പി ഡുമിനി എന്നിവരുടെ മടങ്ങിവരവാണ് ശ്രദ്ധേയം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഡുമിനി ഏകദിന ടീമില്‍ മടങ്ങിയെത്തുന്നത്. ലോകകപ്പിന് മുന്‍പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്.

പരിചയസമ്പന്നരായ അംലയുടെയും ഡുമിനിയുടെയും മടങ്ങിവരവ് നായകന്‍ ഫാഫ് ഡുപ്ലസി സ്വാഗതം ചെയ്തു. തോളിനേറ്റ പരിക്ക് ഭേദമായാണ് ഡുമിനി മടങ്ങിയെത്തുന്നത്. ഓള്‍റൗണ്ടറായ ഡുമിനിയില്‍ നിന്ന് അഞ്ച് ഓവറുകള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും മികച്ച റെക്കോര്‍ഡാണ് അംലയ്‌ക്കുള്ളതെന്നും ഡുപ്ലസി പറഞ്ഞു. 

ഇതേസമയം റീസ ഹെന്‍റി‌ക്‌സ്, വിയന്‍ മുള്‍ഡര്‍ എന്നീ താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശ്രമം അനുവദിച്ചു. പോര്‍ട്ട് എലിസബത്തിലും കേപ്‌ടൗണിലുമായാണ് അവസാന ഏകദിനങ്ങള്‍ നടക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0ന് ദക്ഷിണാഫ്രിക്ക ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ടീം

Faf du Plessis (captain), Hashim Amla, Quinton de Kock, JP Duminy, Imran Tahir, Aiden Markram, David Miller, Lungi Ngidi, Anrich Nortje, Andile Phehlukwayo, Dwaine Pretorius, Kagiso Rabada, Tabraiz Shamsi, Dale Steyn, Rassie van der Dussen.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും