ആരെ ഒഴിവാക്കിയാലും വേണ്ടില്ല, അവനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണം, തുറന്നു പറഞ്ഞ് ഹര്‍ഭജന്‍

Published : Sep 26, 2023, 02:18 PM IST
ആരെ ഒഴിവാക്കിയാലും വേണ്ടില്ല, അവനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണം, തുറന്നു പറഞ്ഞ് ഹര്‍ഭജന്‍

Synopsis

ലോകകപ്പില്‍ സൂര്യകുമാര്‍ യാദവ് എല്ലാ മത്സരങ്ങളിലും ഇന്ത്യന്‍ ഇലവനില്‍ കളിക്കണം. സൂര്യയെ കളിപ്പിക്കാനായി ആരെ ഒഴിവാക്കിയാലും വേണ്ടില്ല. ടീം ലിസ്റ്റ് ഇടുമ്പോള്‍ അവന്‍റെ പേര് ആദ്യമുണ്ടാകണം. കാരണം, ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള, ഒറ്റ ഇന്നിംഗ്സുകൊണ്ട് മത്സരം ഏകപക്ഷീയമാക്കാന്‍ കഴിയുന്നൊരു താരം ടീമിലുള്ളപ്പോള്‍ കളിപ്പിക്കാതിരിക്കാനാവില്ല.

ചണ്ഡീഗഡ്: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും കൂടി ഫോമിലായതോടെ ബാറ്റിംഗ് ഓര്‍ഡറില്‍ ആരം ഉള്‍പ്പെടുത്തും ആരെ തള്ളുമെന്നതാണ് ഇന്ത്യയുടെ തലവേദന. ഇതിനിടെ ലോകകപ്പില്‍ ആരെയൊക്കെ ഒഴിവാക്കിയാലും സൂര്യകുമാര്‍ യാദവിനെ നിര്‍ബന്ധമായും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന് തുറന്നു പറയുകയാണ് ഹര്‍ഭജന്‍ സിംഗ്.

ലോകകപ്പില്‍ സൂര്യകുമാര്‍ യാദവ് എല്ലാ മത്സരങ്ങളിലും ഇന്ത്യന്‍ ഇലവനില്‍ കളിക്കണം. സൂര്യയെ കളിപ്പിക്കാനായി ആരെ ഒഴിവാക്കിയാലും വേണ്ടില്ല. ടീം ലിസ്റ്റ് ഇടുമ്പോള്‍ അവന്‍റെ പേര് ആദ്യമുണ്ടാകണം. കാരണം, ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള, ഒറ്റ ഇന്നിംഗ്സുകൊണ്ട് മത്സരം ഏകപക്ഷീയമാക്കാന്‍ കഴിയുന്നൊരു താരം ടീമിലുള്ളപ്പോള്‍ കളിപ്പിക്കാതിരിക്കാനാവില്ല. കാരണം ലോകകപ്പില്‍ അവനാവും നമ്മുടെ തുരുപ്പ് ചീട്ട്. ഫിനിഷറെക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നതെങ്കില്‍ അവനാണ് നമ്പര്‍ വണ്‍ ചോയ്സ്. സൂര്യയെ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിപ്പിക്കണമെന്നും ഹര്‍ഭജന്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും വിരാട് കോലിക്കും രോഹിത് ശര്‍മക്കും ഹാര്‍ദ്ദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചപ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ശ്രേയസ് അയ്യരെയും സൂര്യകുമാര്‍ യാദവിനെയും ഇഷാന്‍ കിഷനെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ ശ്രേയസ് നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഫോമിലായി. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചെുറി തികച്ച സൂര്യകുമാറാകട്ടെ രണ്ടാം മത്സരത്തില്‍ ഫിനിഷറായി ഇറങ്ങി 37 പന്തില്‍ 62 റണ്‍സടിച്ച് തിളങ്ങുകയും ചെയ്തു.

യുദ്ധം ചെയ്യാനല്ല,ഇന്ത്യയിലേക്ക് പോകുന്നത് ക്രിക്കറ്റ് കളിക്കാൻ, മാധ്യമപ്രവർത്തകന്‍റെ വായടപ്പിച്ച് ഹാരിസ് റൗഫ്

കോലിയും രോഹിത്തും തിരിച്ചെത്തുമ്പോള്‍ ശ്രേയസിനും ഇഷാന്‍ കിഷനും ടീമില്‍ സ്ഥാനം നഷ്ടമാകുമെന്നാണ് കരുതുന്നത്. ഗില്ലിനൊപ്പം രോഹിത് ഓപ്പണറാവുമ്പോള്‍ മൂന്നാം നമ്പറില്‍ കോലിയും നാലാം നമ്പറില്‍ കെ എല്‍ രാഹുലുമാവും പ്ലേയിംഗ് ഇലവനില്‍ കളിക്കുക. അഞ്ചാം നമ്പറിലും ആറാം നമ്പറിലും സൂര്യകുമാറോ ഹാര്‍ദ്ദിക് പാണ്ഡ്യയോ ഇറങ്ങാന്‍ സാധ്യതയുണ്ട്. രവീന്ദ്ര ജഡേജയാകും ഏഴാം നമ്പറില്‍. പ്ലേയിംഗ് ഇലവനില്‍ സൂര്യകുമാറിനെയും ശ്രേയസിനെയും ഒരേസമയം ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് ഹര്‍ഭജന്‍റെ പ്രസ്താവന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍