കോലിക്കും ധോണിക്കും രോഹിത്തിനുമൊപ്പം ഇനി സഞ്ജു, ഇന്ത്യയിൽ ആരാധകര്‍ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന താരമെന്ന് ദിനേഷ് കാർത്തിക്

Published : Mar 04, 2026, 07:17 AM IST
DK-Sanju Samson

Synopsis

സഞ്ജു സാംസൺ ഒരു വിസ്മയ കഥയാണ്. ജനങ്ങൾ അവനെ അത്രമേൽ സ്നേഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന ക്രിക്കറ്റ് താരം സഞ്ജുവാണ്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്‍റെ പുതിയ രക്ഷകനായി മാറിയ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തി മുന്‍താരം ദിനേഷ് കാർത്തിക്. ആരാധക പിന്തുണയുടെ കാര്യത്തിൽ വിരാട് കോലി, എം.എസ്. ധോണി, രോഹിത് ശർമ്മ എന്നിവർക്കൊപ്പമാണ് സഞ്ജുവിന്‍റെ സ്ഥാനമെന്ന് കാർത്തിക് അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ പശ്ചാത്തലത്തിൽ സ്കൈ സ്പോര്‍ട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ സഞ്ജു പുറത്തെടുത്ത തകർപ്പൻ പ്രകടനത്തെ കാർത്തിക് പ്രശംസിച്ചു. ഈഡൻ ഗാർഡൻസിൽ 196 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്കായി 50 പന്തിൽ പുറത്താകാതെ 97* റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിംഗ്‌സ് സഞ്ജുവിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് കാർത്തിക് വിശേഷിപ്പിച്ചു.

സഞ്ജു സാംസൺ ഒരു വിസ്മയ കഥയാണ്. ജനങ്ങൾ അവനെ അത്രമേൽ സ്നേഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന ക്രിക്കറ്റ് താരം സഞ്ജുവാണ്. കോഹ്‌ലിക്കും രോഹിത്തിനും ധോണിക്കുമുള്ള അതേ ആരാധക പിന്തുണ സഞ്ജുവിനുമുണ്ട്- കാർത്തിക് പറഞ്ഞു.

2015-ൽ 20-ാം വയസിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സഞ്ജുവിന്, ലോകം ഓർത്തിരിക്കുന്ന ഒരു പ്രകടനം പുറത്തെടുക്കാൻ 11 വർഷത്തെ നീണ്ട പോരാട്ടം വേണ്ടിവന്നു. ടീമിലെ സ്ഥിരതയില്ലായ്മയും ഇടയ്ക്കിടെയുള്ള പുറത്തുപോകലുകളും സഞ്ജുവിനോടുള്ള ആരാധകരുടെ സ്നേഹം വർധിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് കാർത്തിക് ചൂണ്ടിക്കാട്ടി. അമിതമായ പ്രതീക്ഷകളുടെ ഭാരം സഞ്ജുവിന് മേൽ ഉണ്ടായിരുന്നിട്ടും, പ്രതിഭയുടെ കരുത്തിൽ അദ്ദേഹം തിരിച്ചുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ സഞ്ജു പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നില്ല. ഓപ്പണിംഗില്‍ അഭിഷേക് ശർമ്മ - ഇഷാൻ കിഷൻ സഖ്യം പരാജയപ്പെട്ടതോടെയാണ് സഞ്ജുവിന് വഴിതുറന്നത്. സഞ്ജുവിനെ ആദ്യ മത്സരം മുതൽ തന്നെ കളിപ്പിക്കണമായിരുന്നു എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ പറഞ്ഞു. എന്നാൽ, ഫോമിലുള്ള ഇഷാൻ കിഷനെ മൂന്നാം നമ്പറിലേക്ക് മാറ്റേണ്ടി വരുമെന്നതായിരുന്നു അന്ന് ടീം മാനേജ്‌മെന്‍റിനെ കുഴപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഫ് സ്പിന്നർമാരെ നേരിടുന്നതിലെ ഇന്ത്യൻ മുൻനിരയുടെ പോരായ്മ പരിഹരിക്കാനാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതെന്നും അതൊരു തന്ത്രപരമായ നീക്കമായിരുന്നുവെന്നും കാർത്തിക് വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് ആദ്യ സെമി നാളെ, മഴ കളി മുടക്കിയാൽ ആര് ഫൈനലിലെത്തും?, ഐസിസി നിയമങ്ങൾ ഇങ്ങനെ
സെമിയിൽ സഞ്ജുവിനെ ഐസിസി വിലക്കുമോ?, ഹെൽമറ്റ് ഊരിയെറിഞ്ഞ വിജയാഘോഷത്തില്‍ നടപടിയുണ്ടാകുമെന്ന് സൂചന