'അയാള്‍ നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസം', ഇന്ത്യന്‍ താരത്തെക്കുറിച്ച് കപില്‍

Published : Jan 09, 2023, 01:16 PM ISTUpdated : Jan 09, 2023, 01:17 PM IST
'അയാള്‍ നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസം', ഇന്ത്യന്‍ താരത്തെക്കുറിച്ച് കപില്‍

Synopsis

ബൗളര്‍മാരെ ശരിക്കും ഭയപ്പെടുത്തുന്ന ഷോട്ടുകളാണ് അതൊക്കെ. ബൗളര്‍മാര്‍ എവിടെ പന്തെറിയുന്നു എന്ന് അയാള്‍ അതിവേഗം മനസിലാക്കുന്നു. എ ബി ഡിവില്ലിയേഴ്സിനെയും വിവിയന്‍ റിച്ചാര്‍ഡ്സിനെയും സച്ചിനെയും റിക്കി പോണ്ടിംഗിനെയും പോലുള്ള മഹാന്‍മാരായ കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്.

രാജ്കോട്ട്:സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിവിയന്‍ റിച്ചാര്‍ഡ്സും വിരാട് കോലിയും അടക്കം നിരവധി ഇതിഹാസ താരങ്ങളെ കണ്ടിട്ടുണ്ടെങ്കിലും സൂര്യകുമാര്‍ യാദവിനെപ്പോലൊരു കളിക്കാരന്‍ നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണെന്ന് ഇതിഹാസ താരം കപില്‍ ദേവ്. സൂര്യയെക്കുറിച്ച് പറയാന്‍ തനിക്ക് പലപ്പോഴും വാക്കുകള്‍ കിട്ടുന്നില്ലെന്നും കപില്‍ എബിപി ന്യൂസിനോട് പറഞ്ഞു.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും എല്ലാം പ്രകടനങ്ങള്‍ കാണുമ്പോള്‍ അവരെപ്പോലൊരു കളിക്കാരുടെ ലിസ്റ്റിലേക്ക് ഇനിയും ആളുകള്‍ വരുമെന്ന് നമുക്ക് പലപ്പോഴും തോന്നും. കാരണം, ഇന്ത്യയില്‍ അത്രമാത്രം പ്രതിഭകളുണ്ട്. എന്നാല്‍ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം കാണുമ്പോള്‍ തോന്നുന്നത് അതല്ല. അയാള്‍ ശ്രീലങ്കക്കെതിരെ കളിച്ച ചില ഷോട്ടുകള്‍ നോക്കു. പ്രത്യേകിച്ച് ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ പറത്തിയ സിക്സുകള്‍.  അതുപോലെ മിഡ് ഓണിനും മിഡ് വിക്കറ്റിനും മുകളിലൂടെ പറത്തിയ സിക്സുകള്‍.

'പാവപ്പെട്ടവനും ക്രിക്കറ്റ് കാണണം,നിരക്ക് വർധനയ്ക്ക് നീതീകരണമില്ല,മന്ത്രിയുടെ വിവാദ പ്രസ്താവന പിന്‍വലിക്കണം '

ബൗളര്‍മാരെ ശരിക്കും ഭയപ്പെടുത്തുന്ന ഷോട്ടുകളാണ് അതൊക്കെ. ബൗളര്‍മാര്‍ എവിടെ പന്തെറിയുന്നു എന്ന് അയാള്‍ അതിവേഗം മനസിലാക്കുന്നു. എ ബി ഡിവില്ലിയേഴ്സിനെയും വിവിയന്‍ റിച്ചാര്‍ഡ്സിനെയും സച്ചിനെയും റിക്കി പോണ്ടിംഗിനെയും പോലുള്ള മഹാന്‍മാരായ കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സൂര്യയെപ്പോലെ ഇത്ര ക്ലീനായി ഷോട്ട് കളിക്കാന്‍ കഴിയുന്നവരെ അധികം കണ്ടിട്ടില്ല. അതിന് സൂര്യയെ അഭിനന്ദിച്ചെ മതിയാകു. കാരണം, ഇത്തരം കളിക്കാര്‍ നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്നും കപില്‍ പറഞ്ഞു.

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് നേടിയ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയത്. 51 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്ന സൂര്യയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.

PREV
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍