ഹാര്‍ദിക്കിനെ വിറ്റ കാശുണ്ട് ഗുജറാത്തിന്! മുംബൈക്ക് ഗ്രീനിനെ കൊടുത്ത തുകയും; കൂടുതല്‍ പണം ആര്‍സിബിക്ക്

Published : Nov 26, 2023, 10:15 PM IST
ഹാര്‍ദിക്കിനെ വിറ്റ കാശുണ്ട് ഗുജറാത്തിന്! മുംബൈക്ക് ഗ്രീനിനെ കൊടുത്ത തുകയും; കൂടുതല്‍ പണം ആര്‍സിബിക്ക്

Synopsis

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 34 കോടി ബാക്കിയുണ്ട്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കാണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖന്‍. അകെയ്ല്‍ ഹുസൈന്‍, ആദില്‍ റഷീദ്, കാര്‍ത്തിക് ത്യാഗി തുടങ്ങിയവര്‍ക്കും സ്ഥാനം നഷ്ടമായി.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങളെ ഒഴിവാക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. താരലേലം നടക്കാനിരിക്കെ ആര്‍സിബിയുടെ അക്കൗണില്‍ 40.75 കോടി ബാക്കിയുണ്ട്. എന്നാല്‍ കാമറൂണ്‍ ഗ്രീനിനെ ട്രേഡിംഗിലൂടെ എടുത്തപ്പോഴുള്ള തുക കുറയും. ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക, ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നീ പ്രമുഖരെ ആര്‍സിബി ഒഴിവാക്കിയിരുന്നു. ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, വെയ്ന്‍ പാര്‍നെല്‍ തുടങ്ങിയവര്‍ക്കും ആര്‍സിബി ഇടം കൊടുത്തില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 34 കോടി ബാക്കിയുണ്ട്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കാണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖന്‍. അകെയ്ല്‍ ഹുസൈന്‍, ആദില്‍ റഷീദ്, കാര്‍ത്തിക് ത്യാഗി തുടങ്ങിയവര്‍ക്കും സ്ഥാനം നഷ്ടമായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 32.7 കോടി അക്കൗണ്ടിലുണ്ട്. 12 താരങ്ങളെയാണ് കൊല്‍ക്കത്ത മടക്കിയത്. ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ്, ടിം സൗത്തി, ഷാര്‍ദുല്‍ ഠാക്കൂര്‍, ലോക്കി ഫെര്‍ഗൂസണ്‍ തുടങ്ങിയ താരങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 31.4 കോടി ബാക്കിയുണ്ട്. ബെന്‍ സ്‌റ്റോക്‌സ് ഉള്‍പ്പെടെയുള്ള താരങ്ങളെ ചെന്നൈ ഒഴിവാക്കിയിരുന്നു. സിസാന്‍ഡ മഗാല, കെയ്ല്‍ ജെയ്മിസണ്‍ തുടങ്ങിയവരൊക്കെയാണ് സിഎസ്‌ക്കെ ഒഴിവാക്കിയത്. പഞ്ചാബ് കിംഗ്‌സിന് 29.1 കോടി ഇനിയും മുടക്കാന്‍ ബാക്കിയുണ്ട്. ഭാനുക രജപക്‌സ, ഷാരുഖ് ഖാന്‍ തുടങ്ങിയവരെ പഞ്ചാബ് ഒഴിവാക്കിയിരുന്നു. ഡല്‍ഹി കാപിറ്റല്‍സിന്റെ അക്കൗണ്ടില്‍ 28.95 കോടിയാണുള്ളത്. മനീഷ് പാണ്ഡെ, റിലീ റൂസ്സോ എന്നിവരെയൊക്കെ ഡല്‍ഹി മടക്കിവിട്ടിരുന്നു. 

മുബൈ ഇന്ത്യസിന്റെ അക്കൗണ്ടില്‍ നിലവില്‍ 15.25 കോടിയുണ്ട്. എന്നാല്‍ ഹാര്‍ദിക്കിനെ എടുത്തപ്പോള്‍ തുകയില്‍ മാറ്റം വന്നുകാണും. എന്നാല്‍ അതിനൊപ്പം കാമറൂണ്‍ ഗ്രീനിനെ ആര്‍സിക്ക് നല്‍കിയ തുകയും ലഭിക്കും. രാജസ്ഥാന്‍ റോയല്‍സിന് 14.5 കോടിയാണുള്ളത്. ലഖ്‌നൗവിന് 13.9 കോടിയുണ്ട്. ഗുജറാത്തിന്റെ പോക്കറ്റില്‍ 13.85 കോടിയുണ്ട്. കൂടാതെ ഹാര്‍ദിക്കിനെ കൊടുത്തപ്പോഴുള്ള പണവും ലഭിക്കും.

ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഹാര്‍ദിക് എങ്ങനെ മുംബൈയില്‍ തിരിച്ചെത്തി? നിയമവശം പറയുന്നതിങ്ങനെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു മാത്രമല്ല, ലോകകപ്പില്‍ ഗില്ലിന് പകരക്കാരാവാന്‍ ക്യൂവില്‍ നിരവധി പേര്‍, എന്നിട്ടും കണ്ണടച്ച് സെലക്ടര്‍മാര്‍
ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?