Latest Videos

എന്തുകൊണ്ട് ധോണിയും റെയ്‌നയും വിരമിക്കല്‍ സ്വാതന്ത്ര്യദിനത്തിലാക്കി; മറുപടി ഇതാണ്

By Web TeamFirst Published Aug 16, 2020, 5:47 PM IST
Highlights

ധോണിയും വിരമിക്കല്‍ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ റെയ്‌നും വിരമിക്കുകയായിരുന്നു. 

ദില്ലി: ഇന്നലെയാണ് എം എസ് ധോണിയും സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തിരൂമാനിച്ചത്. ധോണിയും വിരമിക്കല്‍ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ റെയ്‌നും വിരമിക്കുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ വിരമിക്കാന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 തന്നെ തിരഞ്ഞെടുത്തതെന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിച്ചിരുന്നു.  

അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയുടെ ജേഴ്‌സി നമ്പര്‍ ഏഴ് ആയിരുന്നു. റെയ്‌നയുടേത് മൂന്നും. ഇന്നലെയാണ് രാജ്യം 73ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഇരു താരങ്ങളുടേയും ജേഴ്‌സി നമ്പരുകള്‍ ചേര്‍ത്തു വെച്ചാല്‍ ലഭിക്കുന്നത് 73 എന്ന സംഖ്യ. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ റെയ്‌നയുടേയും ധോണിയുടേയും വിരമിക്കല്‍ ഇന്ത്യയുടെ 73-ം സ്വാതന്ത്യ ദിനത്തില്‍ ഒരുമിച്ചായത് യാദൃശ്ചികമല്ല നേരത്തെ തീരുമാനിച്ചതാണെന്നാണ് ആരാധകന്‍ ട്വീറ്റില്‍ പറയുന്നത്. 

🇮🇳☝️🙏

— Suresh Raina🇮🇳 (@ImRaina)

ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ട്വീറ്റിന്, റെയ്‌ന, ഇന്ത്യയുടെ പതാകയും, തൊഴുകൈയ്യുകളുമായി നില്‍ക്കുന്ന ഇമോജിയും മറുപടിയായി നല്‍കി. എന്തായാലും തങ്ങളുടെ വിരമിക്കല്‍ ആഗസ്റ്റ് 15 ന് ഒരുമിച്ചായതിന് പിന്നില്‍ എന്തെന്ന് ഇരു താരങ്ങളും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതായിരിക്കാമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.

click me!