Latest Videos

ഡല്‍ഹിക്കെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി! സ്പിന്നര്‍മാര്‍ക്കെതിരെ റെക്കോഡ് അത്ര മികച്ചതല്ല

By Web TeamFirst Published May 7, 2024, 11:36 AM IST
Highlights

ഡല്‍ഹി കാപിറ്റല്‍സിനെ നേരിടാനൊരുങ്ങുമ്പോള്‍ സഞ്ജുവിനെ കാത്ത് ഒരു പ്രധാന വെല്ലുവിളിയുണ്ട്. ഡല്‍ഹി സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, അക്‌സല്‍ പട്ടേല്‍ എന്നിവര്‍ക്കെതിരെ അത്ര മികച്ച റെക്കോര്‍ഡല്ല സഞ്ജുവിന്.

ദില്ലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നേരിട്ട മൂന്നാം പന്തില്‍ തന്നെ സഞ്ജു ബൗള്‍ഡായി മടങ്ങി. ഹൈദരാബാദ് പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തിലാണ് സഞ്ജിവിന്റെ വിക്കറ്റ് തെറിച്ചത്. റണ്‍സൊന്നുമെടുക്കാതെ പുറത്തായതോടെ അത് സഞ്ജുവിന്റെ മൊത്തം റണ്‍സിനേയും ബാധിച്ചു. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് സഞ്ജു. 10 ഇന്നിംഗ്‌സില്‍ നിന്ന് 385 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

ഏത് സീസണിനേക്കാളുമേറെ സ്ഥിരതയോടെയാണ് ഈ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. രാജസ്ഥാന്റെ തുടര്‍ വിജയങ്ങളില്‍ സഞ്ജുവിന്റെ സ്ഥിരത എടുത്തുപറയേണ്ടതാണ്. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടാനൊരുങ്ങുമ്പോള്‍ സഞ്ജുവിനെ കാത്ത് ഒരു പ്രധാന വെല്ലുവിളിയുണ്ട്. ഡല്‍ഹി സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, അക്‌സല്‍ പട്ടേല്‍ എന്നിവര്‍ക്കെതിരെ അത്ര മികച്ച റെക്കോര്‍ഡല്ല സഞ്ജുവിന്. 122ല്‍ താഴെയാണ് ഇരുവര്‍ക്കുമെതിരെ സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇരുവരും കൂടി മൂന്ന് തവണ സഞ്ജുവിനെ പുറത്താക്കിയിട്ടുമുണ്ട്. ഡല്‍ഹിക്കെതിരെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ സഞ്ജു 15 റണ്‍സാണ് നേടിയത്. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഇന്ന് ഏത് ശൈലിയില്‍ സഞ്ജു ഡല്‍ഹി ബൗളര്‍മാരെ സമീപിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ആദ്യ അഞ്ചിലെത്തണോ അതോ ആദ്യ മൂന്നിലെത്തണോ? തിളങ്ങിയാല്‍ സഞ്ജുവിന് രണ്ട് സാധ്യതകള്‍; കണക്കുകളിങ്ങനെ

ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഇന്ന് നില മെച്ചപ്പെടുത്താന്‍ സഞ്ജുവിന് അവസരമുണ്ട്. എന്നാല്‍ എട്ടാം സ്ഥാനത്തുള്ള റിയാന്‍ പരാഗ് (409), ഒമ്പതാമതുള്ള റിഷഭ് പന്ത് (398) എന്നിവരുടെ പ്രകടനം കൂടി നോക്കണമെന്ന് മാത്രം. എന്നാല്‍ സഞ്ജു ആദ്യ അഞ്ചിലെങ്കിലുമെത്തുമെത്തുന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 47 റണ്‍സ് നേടിയാല്‍ സഞ്ജുവിന് ആദ്യ അഞ്ചിലെത്താം. 431 റണ്‍സ് നേടിയ കെ എല്‍ രാഹുലിനെയാണ് പിന്തള്ളനാവുക. ഇനി 77 റണ്‍സാണ് നേടാനാവുന്നതെങ്കില്‍ സുനില്‍ നരെയ്‌നെ പിന്തള്ളി ആദ്യ മൂന്നിലെത്താനും സഞ്ജുവിന് സാധിക്കും.

click me!