
ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫി (Vijay Hazare) ഹിമാചല്‍ പ്രദേശിന് (Himachal Pradesh). തമിഴ്‌നാടിനെതിരെ (Tamil Nadu) വെളിച്ചക്കുറവ് കാരണം മത്സരം നേരത്തെ നിര്‍ത്തേണ്ടി വന്നപ്പോള്‍ വിജെഡി നിയമപ്രകാരം ഹിമാചലിനെ 11 റണ്‍സിന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ തമിഴ്‌നാട് 49.4 ഓവറില്‍ 314 എല്ലാവരും പുറത്തായി. ദിനേശ് കാര്‍ത്തിക് (116) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഹിമാചല്‍ ഓവറില്‍ 47.3 ഓവറില്‍ നാലിന് 299 എന്ന നിലയില്‍ നില്‍ക്കെ വെളിച്ചക്കുറവ് വില്ലനാവുകയായിരുന്നു. ശുഭം അറോറ പുറത്താവാതെ നേടിയ 136 റണ്‍സാണ് ഹിമാചലിന് വിജയം സമ്മാനിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ഹിമാചലിന്റെ ആദ്യ കിരീടമാണിത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഹിമാചിന് 96 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പ്രശാന്ത് ചോപ്ര (21), ദിഗ്‌വിജയ് രംഗി (0), നിഖില്‍ ഗംഗ്ത (18) എന്നിവരാണ് മടങ്ങിയത്. പിന്നാലെ അറോറയ്‌ക്കൊപ്പം ഒത്തുച്ചേര്‍ന്ന അമിത് കുമാറാണ് (79 പന്തില്‍ 74) വിജയം എളുപ്പമാക്കിയത്. ഇരുവരും 148 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അമിത്തിനെ വീഴ്ത്തിയെങ്കിലും ക്യാപ്റ്റന്‍ ഋഷി ധവാനെ () കീഴ്‌പ്പെടുത്താനായില്ല. അറോറയ്‌ക്കൊപ്പം ഉറച്ചുനിന്ന അദ്ദേഹം ഹിമാനചലിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 23 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഋഷിയുടെ ഇന്നിംഗ്‌സ്. അറോറ 131 പന്തില്‍ 136 റണ്‍സുമായി പുറത്താവാതെ നിന്നു. ഒരു സിക്‌സും 13 ഫോറും ഇന്നിംഗ്‌സിലുണ്ടായിരുന്നു.
വാഷിംഗ്്ടണ്‍ സുന്ദര്‍, രവി കിഷോര്‍, മുരുകന്‍ അശ്വിന്‍, ബാബ അപാരാജിത് എന്നിവര്‍ തമിഴ്‌നാടിനായി ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ നാലിന് 40 എന്ന നിലയില്‍ തകര്‍ന്ന തമിഴ്‌നാടിനെ കാര്‍ത്തികാണ് രക്ഷിച്ചത്. ബാബ ഇന്ദ്രജിത്ത് 80 റണ്‍സ് നേടി. ഇരുവരും 202 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എട്ട് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു കാര്‍ത്തികിന്റെ ഇന്നിംഗ്‌സ്. ഇന്ദ്രജിത്തിന് ശേഷം ക്രീസിലെത്തിയ ഷാറുഖ് ഖാനും (21 പന്തില്‍ 42) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വിജയ് ശങ്കര്‍ 22 റണ്‍സെുത്ത് പുറത്തായി. പങ്കജ് ജയ്‌സ്വാള്‍ ഹിമാചലിനായി നാല് വിക്കറ്റ് വീഴ്ത്തി. ഋഷി ധവാന് മൂന്ന് വിക്കറ്റുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!