
മുംബൈ: ഏകദിന ലോകകപ്പിനിടെ പരിക്കറ്റ് പുറത്തായശേഷം ആദ്യമായി മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തി ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ. മുംബൈയില്‍ നടക്കുന്ന കോര്‍പറേറ്റ് ടൂര്‍ണമെന്‍റായ ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റില്‍ ഭാരത് പെട്രോളിയത്തിനെതിരെ റിലയന്‍സ് ടീമിനായി ഗ്രൗണ്ടിലിറങ്ങിയ പാണ്ഡ്യ മൂന്നോവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത് തിരിച്ചുവരവില്‍ തിളങ്ങുകയും ചെയ്തു. നിരവധി മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ റിലയന്‍സ് വണ്‍ ടീമിനെ മുംബൈ ഇന്ത്യന്‍സിന്‍റെ മലയാളി താരം വിഷ്ണു വിനോദാണ് നയിച്ചത്.
ഭാരത് പെട്രോളിയത്തിനെതിരായ മത്സരത്തില്‍ റിലയന്‍സ് വണ്‍ രണ്ട് വിക്കറ്റിന്‍റെ ആവേശ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഭാരത് പെട്രോളിയം 18.3 ഓവറില്‍ 126 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ റിലയന്‍സ് 15 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന വിഷ്ണു വിനോദ് 10 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 32 പന്തില്‍ 50 റണ്‍സടിച്ച നെഹല്ർ വധേരയാണ് റിലയന്‍സിനായി ടോപ് സ്കോററായത്.
ആശാനെ ഇത്രയും ആവേശത്തില്‍ മുമ്പ് കണ്ടിട്ടുണ്ടോ, വിജയനിമിഷത്തില്‍ വികാരഭരിതനായി ദ്രാവിഡ്
മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ പത്താമനായാണ് ഹാര്‍ദ്ദിക് ബാറ്റിംഗിനിറങ്ങിയത്. നാലു പന്തില്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് റിലയന്‍സിന്‍റെ ജയം ഉറപ്പിക്കുകയും ചെയ്തു. 16 കോര്‍പറേറ്റ് ടീമുകള്‍ മത്സരിക്കുന്ന ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റില്‍ റിസര്‍വ് ബാങ്കിനായി ഇന്ത്യന്‍ താരം ഇഷാന്‍ കിഷനും ഇന്നിറങ്ങും.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പ് വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട ഇഷാന്‍ കിഷന്‍ ബിസിസിഐ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കും പരിഗണിക്കാതിരുന്ന കിഷന് ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്‍റില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!