
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ കിരീടം നേടുന്ന ടീമിന് സമ്മാനത്തുകയായി എത്ര രൂപ കിട്ടുമെന്നത് ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള കാര്യമാണ്. ലോകകപ്പിന് മുമ്പെ സമ്മാനത്തുകയുടെ വിശദാംശങ്ങള്‍ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇത് അനുസരിച്ച് ലോകകപ്പ് നേടുന്ന ടീമിന്‍റെ കൈയിലെത്തു നാല് മില്യണ്‍ ഡോളര്‍ ( ) ആണ്. ആകെ 10 മില്യണ്‍ ഡോളര്‍(ഏകദേശം 84 കോടി രൂപ) ആണ് സമ്മാനത്തുകയായി ലോകകപ്പില്‍ വിതരണം ചെയ്യുക.
ലോകകപ്പിലെ റണ്ണറപ്പുകള്‍ക്ക് 16.64 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. സെമിയിലെത്തുന്ന ടീമുകളും നിരാശരാവേണ്ട കാര്യമില്ല. സെമിയിലെത്തുന്ന ഓരോ ടീമിനും 6.65 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. സെമിയിലെത്താതെ ഗ്രൂപ്പ് ഘടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്കും ലഭിക്കും ലക്ഷങ്ങള്‍ സമ്മാനം.
ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 83.23 ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക. ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപ ടീമുകള്‍ക്ക് സമ്മാനത്തുകയായി ലഭിക്കും. നോക്കൗട്ടിലേക്ക് യോഗ്യത നേടിയില്ലെങ്കിലും ഓരോ ടീമിനും 8.4 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.
2025 മുതല്‍ പുരുഷ-വനിതാ ക്രിക്കറ്റില്‍ സമ്മാനത്തുക ഏകീകരിക്കാന്‍ ഐസിസി തീരുമാനിച്ചിട്ടുണ്ട്. 10 ടീമുകളാണ് ലോകകപ്പിന്‍റെ ഭാഗമാവുന്നത്. രണ്ട് തവണ ലോക ചാമ്പ്യന്‍മാരായിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ ഏകദിന ലോകകപ്പിനില്ല. 2011ന് ശേഷം മറ്റൊരു ലോകകപ്പാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2013ന് ശേഷം ഇന്ത്യ ഐസിസി കിരീടങ്ങളൊന്നും നേടിയില്ല. 2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയമാണ് ഇന്ത്യയുടെ അവസാന ഐസിസി കിരീടം.
പിന്നീട് 2015 ഏകദിന ലോകകപ്പിലും 2016 ടി20 ലോകകപ്പിലും 2019 ഏകദിന ലോകകപ്പിലും ഇന്ത്യ സെമിയില്‍ തോറ്റു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെയും തോറ്റു. 2021ലെ ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ഇന്ത്യ 2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!