മുംബൈ ഇന്ത്യന്‍സിന്റെ കൈവെള്ളയില്‍ ആര്‍സിബി തീര്‍ന്നു! മന്ദാനയ്ക്കും സംഘത്തിനും തുടര്‍ച്ചയായ രണ്ടാം തോല്‍വി

Published : Mar 06, 2023, 11:00 PM IST
മുംബൈ ഇന്ത്യന്‍സിന്റെ കൈവെള്ളയില്‍ ആര്‍സിബി തീര്‍ന്നു! മന്ദാനയ്ക്കും സംഘത്തിനും തുടര്‍ച്ചയായ രണ്ടാം തോല്‍വി

Synopsis

ഹെയ്‌ലി മാത്യൂസ് (38 പന്തില്‍ 77), നതാലി സ്‌കിവര്‍ (29 പന്തില്‍ 55) എന്നിവരാണ് മുംബൈ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

മുംബൈ: വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഒമ്പത് വിക്കറ്റിന്റ ആധികാരിക ജയം. 156 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ മുംബൈ 14.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹെയ്‌ലി മാത്യൂസ് (38 പന്തില്‍ 77), നതാലി സ്‌കിവര്‍ (29 പന്തില്‍ 55) എന്നിവരാണ് മുംബൈ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആര്‍സിബിയുടെ രണ്ടാം തോല്‍വിയും. നേരത്തെ ആര്‍സിബിയുടെ മൂന്ന് വിക്കറ്റെടുക്കാനും ഹെയ്‌ലിക്ക് സാധിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വേണ്ടി റിച്ചാ ഘോഷ് 28 റണ്‍സ് നേടി.

യസ്തിക ഭാട്ടിയുടെ (23) വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്ടമായത്. മുംബൈക്ക് മികച്ച തുടക്കം നല്‍കിയ ശേഷമാണ് യസ്തിക മടങ്ങിയത്. പുറത്താവുമ്പോള്‍ 19 പന്തില്‍ 23 റണ്‍സെടുത്തിരുന്നു താരം. ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് ഒത്തുചേര്‍ന്ന ഹെയ്‌ലി- നതാലി സഖ്യം 114 റണ്‍സ് കൂട്ടിചേര്‍ത്തു. ഒരു സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെയ്‌ലിയുടെ ഇന്നിംഗ്‌സ്. നതാലി ഒമ്പത് ഒരു സിക്‌സും നേടി.

ഭേദപ്പെട്ട തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന- സോഫി ഡിവൈന്‍ (16) സഖ്യം 39 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ അഞ്ചാം ഓവറില്‍ സോഫിയെ പുറത്താക്കി സൈക മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. അതേ ഓവറില്‍ ദിശ കശതിനെയും മടക്കി (0) സൈക മുംബൈയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. ആറാം ഓവര്‍ എറിയാനെത്തിയ ഹെയ്ലിയും രണ്ട് വിക്കറ്റ് നേടി. മന്ദാനയെ ഇസി വോംഗിന്റെ കൈകളിലെത്തിച്ച ഹെയ്ലി തൊട്ടടുത്ത പന്തില്‍ ഹീതര്‍ നൈറ്റിനേയും (0) മടക്കി. ഇതോടെ നാലിന് 43 എന്ന നിലയിലേക്ക് വീണു ആര്‍സിബി. 

എല്ലിസ് പെറി (13) റണ്ണൗട്ടാവുകയും ചെയ്തതുടെ  പരിതാപകരമായി ആര്‍സിബിയുടെ അവസ്ഥ. എന്നാല്‍ കനിക അഹൂജ (22), ശ്രേയങ്ക പാട്ടീല്‍ (23), മേഗന്‍ ഷട്ട് (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തോടെ ആര്‍സിബി സ്‌കോര്‍ 150 കടന്നു. രേണുക സിംഗാണ് (2) പുറത്തായ മറ്റൊരു താരം. പ്രീതി ബോസ് (1) പുറത്താവാതെ നിന്നു. അമേലിയ കെര്‍, സൈക ഇഷാഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമുണ്ട്. പൂജ വസ്ത്രകര്‍, നതാലി സ്‌കിവര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങിയത്. ആര്‍സിബി ഒരു മാറ്റം വരുത്തി. പേസര്‍ രേണുക സിംഗ് ടീമിലെത്തി. ആശ ശേഭനയാണ് പുറത്തായത്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: സ്മൃതി മന്ദാന, സോഫി ഡിവൈന്‍, എല്ലിസ് പെറി, ദിശ കശത്, റിച്ച ഘോഷ്, ഹീതര്‍ നൈറ്റ്, കനിക അഹൂജ, രേണുക ഠാക്കൂര്‍ സിംഗ്, മേഗന്‍ ഷട്ട്, പ്രീതി ബോസ്.

മുംബൈ ഇന്ത്യന്‍സ്: യസ്തിക് ഭാട്ടിയ, ഹെയ്ലി മാത്യൂസ്, നതാലി സ്‌കിവര്‍, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കെര്‍, പൂജ വസ്ത്രകര്‍, ഇസി വോംഗ്, അമന്‍ജോത് കൗര്‍, ഹുമൈറ കാസി, ജിന്‍ഡിമനി കലിത, സൈക ഇഷാഖ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് കാണിച്ചത് അച്ചടക്ക ലംഘനം! കാത്തിരിക്കുന്നത് പിഴ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്
ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍