'ഞാന്‍ എങ്ങോട്ടും പോകുന്നില്ല'; വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി സ്റ്റീവ് സ്‌മിത്ത്

Published : Jan 06, 2023, 01:02 PM ISTUpdated : Jan 06, 2023, 01:05 PM IST
'ഞാന്‍ എങ്ങോട്ടും പോകുന്നില്ല'; വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി സ്റ്റീവ് സ്‌മിത്ത്

Synopsis

സിഡ്‌നിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ മൂന്നക്കം തികച്ചാണ് സ്‌മിത്ത് ടെസ്റ്റ് കരിയറില്‍ 30 ശതകങ്ങള്‍ പൂര്‍ത്തിയാക്കിയത്

സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ 30-ാം സെഞ്ചുറി തികച്ചതിന് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ സ്റ്റീവ് സ്‌മിത്തിന്‍റെ വിരമിക്കല്‍ അഭ്യൂഹം ഒരു കോണില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് വിരമിക്കാന്‍ ഇപ്പോള്‍ യാതൊരു ഉദേശവുമില്ലെന്നും വരും സീസണില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ലക്ഷ്യമിടുന്നതായുമാണ് സ്‌മിത്തിന്‍റെ പ്രതികരണം. 

'ഞാനെങ്ങോട്ടും പോകുന്നില്ല. ഇപ്പോഴുള്ള സാഹചര്യങ്ങളില്‍ സംതൃപ്‌തനാണ്. കുറച്ച് നല്ല പര്യടനങ്ങള്‍ വരാനുണ്ട്. അതിന്‍റെ ആകാംക്ഷയിലാണ്. കൂടുതല്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രകടനം മെച്ചപ്പെടുത്താനുള്ള അതിയായ ആഗ്രഹം എപ്പോഴുമുണ്ട്. കുറച്ച് യുവ ബാറ്റര്‍മാരെ സഹായിക്കേണ്ടതുമുണ്ട്. ഞാന്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണ്, വിരമിക്കല്‍ പദ്ധതികളേ മനസിലില്ല' എന്നും സ്റ്റീവന്‍ സ്‌മിത്ത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിനിടെ പറഞ്ഞു. 

സിഡ്‌നിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ മൂന്നക്കം തികച്ചാണ് സ്‌മിത്ത് ടെസ്റ്റ് കരിയറില്‍ 30 ശതകങ്ങള്‍ പൂര്‍ത്തിയാക്കിയത്. സ്‌മിത്ത് 192 പന്തില്‍ 104 റണ്‍സ് നേടി. ഇതോടെ സെഞ്ചുറികളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനെ സ്‌മിത്ത് പിന്തള്ളിയിരുന്നു. ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ഇപ്പോള്‍ സ്‌മിത്ത്. റിക്കി പോണ്ടിംഗ്(41), സ്റ്റീവ് വോ(32) എന്നിവര്‍ മാത്രമാണ് സ്‌മിത്തിന് മുന്നിലുള്ളത്. നിലവില്‍ മാത്യൂ ഹെയ്‌ഡനൊപ്പം 30 സെഞ്ചുറികളില്‍ നില്‍ക്കുകയാണ് സ്‌മിത്ത്.

ഒമ്പത് ഇന്നിംഗ്‌സുകളില്‍ 353 റണ്‍സ് കൂടി നേടിയാല്‍ വേഗത്തില്‍ 9000 റണ്‍സ് സ്വന്തമാക്കുന്ന ബാറ്റര്‍ എന്ന റെക്കോര്‍ഡ് സ്‌റ്റീവ് സ്മിത്തിന്‍റെ പേരിലാവും. നിലവില്‍ 162 ഇന്നിംഗ്‌സില്‍ നിന്ന് 8647 റണ്‍സാണ് സ്‌മിത്തിനുള്ളത്. 60.89 റണ്‍സാണ് താരത്തിന്‍റെ ശരാശരി. സജീവ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരം നിലവില്‍ സ്‌മിത്താണ്. ജോ റൂട്ട്(28), വിരാട് കോലി(27), കെയ്ന്‍ വില്യംസണ്‍(25), ഡേവിഡ് വാര്‍ണര്‍(25) എന്നിവരാണ് സ്മിത്തിന് പിന്നില്‍. 30 സെഞ്ചുറിക്ക് പുറമെ നാല് ഇരട്ട ശതകങ്ങളും സ്‌മിത്തിനുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്