
ജയ്പൂർ: ഐപിഎല്ലില്‍ രണ്ടാം സെഞ്ചുറി നേടിയ രാജസ്ഥാൻ റോയല്‍സിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശിയുടെ മികവിനെ വാഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഇഷാന്‍ കിഷന്‍. മത്സരശേഷം വൈഭവും ഇഷാന്‍ കിഷനും തമ്മിലുള്ള സംഭാഷണം രസകരമായിരുന്നു. ഹൈദരാബാദ് ഇന്നിംഗ്സിനിടെ പേശിവലിവ് അനുഭവപ്പെട്ട വൈഭവ് ഇടക്ക് കയറിപ്പോയിരുന്നു. മത്സരത്തിനുശേഷം വൈഭവിനോട് സംസാരിച്ച ഇഷാന്‍ കിഷന്‍ പറഞ്ഞത്, ഞങ്ങളുടെ ടീമിനോട് കുറച്ചു കരുണ കാണിക്കണമെന്നായിരുന്നു.
വൈഭവ് ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ അവന്‍ കുറച്ചുനേരം കൂടി ക്രീസിലുണ്ടെങ്കില്‍ സ്കോര്‍ എവിടെയെത്തുമെന്ന് ആലോചിച്ച് ശരിക്കും പേടി തോന്നും. അവൻ ഇന്ന് കുറച്ച് ഓവർ കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ രാജസ്ഥാന്‍റെ സ്കോർ 258 റൺസ് എങ്കിലും കടന്നേനെ. അതുകൊണ്ട് തന്നെ അവന്‍റെ വിക്കറ്റ് വീഴ്ത്തുക എന്നത് ഞങ്ങൾക്ക് അത്യാവശ്യമായിരുന്നു. 234.86 എന്ന സ്‌ട്രൈക്ക് റേറ്റ് ചെറിയ കാര്യമല്ല. മത്സരശേഷം വൈഭവിനെ നേരിട്ട് കണ്ടപ്പോൾ ഞാൻ വൈഭവിനോട് പറഞ്ഞത്, ഞങ്ങള്‍ക്കെതിരെ കളിക്കുമ്പോൾ കുറച്ച് കരുണ കാണിക്കണമെന്നാണ്. കാരണം, നിന്‍റെ എല്ലാ രഹസ്യങ്ങളും എനിക്കറിയാം എന്ന് ഞാൻ അവനെ ഓർമ്മിപ്പിച്ചു- ഇഷാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
മത്സരത്തില്‍ 31 പന്തിൽ 74 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ, അഭിഷേക് ശർമ്മയ്ക്കൊപ്പം ചേർന്ന് 132 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മൂന്നാം നമ്പറിൽ ഇറങ്ങുമ്പോൾ ക്രീസിൽ നിലയുറപ്പിച്ചാൽ കളി തീരുന്നത് വരെ ബാറ്റ് ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ഇഷാന്‍ കിഷൻ പറഞ്ഞു. പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും ഇഷാന്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!