'ബുമ്ര വെറും ശിശു, ഞാനായിരുന്നെങ്കില്‍ അടിച്ചുപറത്തിയേനെ', മുന്‍ പാക് താരം അബ്ദുള്‍ റസാഖ്

Published : Dec 04, 2019, 06:40 PM IST
'ബുമ്ര വെറും ശിശു, ഞാനായിരുന്നെങ്കില്‍ അടിച്ചുപറത്തിയേനെ', മുന്‍ പാക് താരം അബ്ദുള്‍ റസാഖ്

Synopsis

മക്ഗ്രാത്തിനെയും അക്രത്തെയും പോലുള്ള ഇതിഹാസ താരങ്ങള്‍ക്കെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. ഇവരെവെച്ചു നോക്കിയാല്‍ ബുമ്ര വെറും ശിശുവാണ്. അതുകൊണ്ടുതന്നെ എനിക്കെതിരെ പന്തെറിഞ്ഞിരുന്നെങ്കില്‍ ബുമ്രയ്ക്കുമേല്‍ ഞാന്‍ ആധിപത്യം നേടുകയും ആക്രമിച്ചു കളിക്കുകയും ചെയ്യുമായിരുന്നു.  

ലാഹോര്‍: സജീവ ക്രിക്കറ്റിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ നേരിടാന്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നുവെന്ന് മുന്‍ പാക് ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖ്. വസീം അക്രമിനെയും ഗ്ലെന്‍ മക്‌ഗ്രാത്തിനെയും ഷൊയൈബ് അക്തറിനെയും പോലുള്ള ഇതിഹാസ ബൗളര്‍മാരെ അപേക്ഷിച്ച് ബുമ്ര വെറും ശിശുവാണെന്നും താനായിരുന്നെങ്കില്‍ ബുമ്രയെ അടിച്ചു പറത്തിയേനെ എന്നും ക്രിക്കറ്റ് പാക്കിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ റസാഖ് പറഞ്ഞു.

മക്ഗ്രാത്തിനെയും അക്രത്തെയും പോലുള്ള ഇതിഹാസ താരങ്ങള്‍ക്കെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. ഇവരെവെച്ചു നോക്കിയാല്‍ ബുമ്ര വെറും ശിശുവാണ്. അതുകൊണ്ടുതന്നെ എനിക്കെതിരെ പന്തെറിഞ്ഞിരുന്നെങ്കില്‍ ബുമ്രയ്ക്കുമേല്‍ ഞാന്‍ ആധിപത്യം നേടുകയും ആക്രമിച്ചു കളിക്കുകയും ചെയ്യുമായിരുന്നു.

ലോകോത്തര ബൗളര്‍മാരെ നേരിട്ടിട്ടുള്ള എനിക്ക് ബുമ്രയെപ്പോലൊരു ബൗളറെ നേരിടുക എന്നത് വളരെ എളുപ്പമാണ്. അതുകൊണ്ടുതന്നെ എനിക്കെതിരെ പന്തെറിയുമ്പോള്‍ സമ്മര്‍ദ്ദം എപ്പോഴും ബുമ്രക്കാവും. എന്നാല്‍ നിലവിലെ പേസ് ബൗളര്‍മാരില്‍ മികച്ച ബൗളര്‍ തന്നെയാണ് ബുമ്ര. വ്യത്യസ്ത ബൗളിംഗ് ആക്ഷനാണ് ബുമ്രയുടെ കരുത്ത്. അരങ്ങേറിയതിനുശേഷം ബുമ്ര ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ ആക്ഷനും സീമില്‍ പിച്ച് ചെയ്യാനുള്ള കഴിവുമാണ് ബുമ്രയെ മികച്ച ബൗളറാക്കുന്നതെന്നും റസാഖ് പറഞ്ഞു. 1996 മുതല്‍ 2011 വരെ പാക്കിസ്ഥാനായി കളിച്ച റസാഖ് 2000ത്തില്‍ ലോക രണ്ടാം നമ്പര്‍ ഓള്‍ റൗണ്ടറായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം