ഷാക്കിബ് നയിക്കും; ഇന്ത്യന്‍ താരങ്ങളില്ലാതെ ഐസിസി ഓള്‍റൗണ്ടര്‍മാരുടെ പട്ടിക

Published : May 22, 2019, 10:57 PM IST
ഷാക്കിബ് നയിക്കും; ഇന്ത്യന്‍ താരങ്ങളില്ലാതെ ഐസിസി ഓള്‍റൗണ്ടര്‍മാരുടെ പട്ടിക

Synopsis

ഐസിസി ഏകദിന ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാമത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനെ പിന്തള്ളിയാണ് ഷാക്കിബ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ദുബൈ: ഐസിസി ഏകദിന ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാമത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനെ പിന്തള്ളിയാണ് ഷാക്കിബ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അയര്‍ലന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനമാണ് ഷാക്കിബിനെ ഒന്നാമതെത്തിച്ചത്. പുറത്താവാതെ രണ്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 140 റണ്‍സും രണ്ട് വിക്കറ്റുമാണ് ഷാക്കിബ് നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നായിരുന്നു ഈ പ്രകടനം. 

359 പോയിന്റാണ് ഷാക്കിബിനുള്ളത്. റാഷിദിനേക്കാളും 20 പോയിന്റ് മുന്നിലാണ് ഷാക്കിബ്. 319 പോയിന്റുള്ള അഫ്ഗാന്റെ മറ്റൊരു താരം മുഹമ്മദ് നബി മൂന്നാമതുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് റാഷിദ്  ഒന്നാം സ്ഥാനത്ത് കയറിയിരുന്നത്. പാക്കിസ്ഥാന്റെ ഇമാദ് വസീമാണ് നാലാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നര്‍ അഞ്ചാം റാങ്കില്‍ നില്‍ക്കുന്നു. 

ഇന്ത്യന്‍ താരങ്ങള്‍ക്കാരും ആദ്യ പത്തില്‍ പോലും എത്താന്‍ സാധിച്ചിട്ടില്ല. മറ്റു റാങ്കുകള്‍ ഇങ്ങനെ, ക്രിസ് വോക്‌സ് (ഇംഗ്ലണ്ട്- 6), മുഹമ്മദ് ഹഫീസ് (പാക്കിസ്ഥാന്‍- 7), ജേസണ്‍ ഹോള്‍ഡര്‍ (വിന്‍ഡീസ്- 8), സികന്ദര്‍ റാസ (സിംബാബ്‌വെ- 9), എയ്ഞ്ചലോ മാത്യൂസ് (ശ്രീലങ്ക- 10). അതേസമയം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ആദ്യ പത്തിലെത്താന്‍ സാധിച്ചില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാജസ്ഥാൻ റോയല്‍സിനെ വീഴ്ത്തി ഡല്‍ഹിയുടെ തിരിച്ചുവരവ്, ജയം 5 വിക്കറ്റിന്, പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി
ഐപിഎല്ലിലെ ഇന്ത്യയുടെ സിക്സര്‍ കിംഗായി വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മയെയും പിന്നിലാക്കി ചരിത്രനേട്ടം