ഐസിസി ടി20 റാങ്കിംഗ്: രാഹുലിന് സ്ഥാനനഷ്ടം; ഫിഞ്ചിന് നേട്ടം

Published : Mar 10, 2021, 05:33 PM IST
ഐസിസി ടി20 റാങ്കിംഗ്: രാഹുലിന് സ്ഥാനനഷ്ടം; ഫിഞ്ചിന് നേട്ടം

Synopsis

ബാറ്റിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ 915 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. രാഹുലും കോലിയും മാത്രമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ കെ എല്‍ രാഹുലിന് സ്ഥാനനഷ്ടം. രണ്ടാം സ്ഥാനത്തായിരുന്ന രാഹുല്‍ പുതിയ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തായി. ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് പുതിയ റാങ്കിംഗില്‍ രണ്ടാം അതേസമയം, ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആറാം സ്ഥാനം നിലനിര്‍ത്തി.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ആരോണ്‍ ഫഞ്ചിന് നേട്ടമായത്. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.

ബാറ്റിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ 915 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. രാഹുലും കോലിയും മാത്രമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല.

അഫ്ഗാന്‍റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. പതിമൂന്നാം സ്ഥാനത്തുള്ള വാഷിംഗ്ടണ്‍ സുന്ദറാണ് ബൗളിംഗ് റാങ്കിംഗില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ജസ്പ്രീത് ബുമ്ര പതിനാറാമതും യുസ്‌വേന്ദ്ര ചാഹല്‍ 24-മതുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് സഞ്ജുവിന്‍റെ ജീവിതത്തിലെ ഏറ്റവും നിർണായക മത്സരം'; തിളങ്ങിയില്ലെങ്കിൽ പണി കിട്ടും, മുന്നറിയിപ്പുമായി ആകാശ് ചോപ്ര
ലോകകപ്പില്ല, കോടികളുമില്ല, ബംഗ്ലാദേശിന് പണികിട്ടി