
ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ(Pakistan) അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്കോററായെങ്കിലും ഐസിസി ടി20 റാങ്കിംഗില്‍(ICC T20I Rankings) ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli)തിരിച്ചടി. ഏറ്റവും പുതിയ റാങ്കിംഗില്‍ കോലി ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാം സ്ഥാനത്തായപ്പോള്‍ പാക് നായകന്‍ ബാബര്‍ അസം(Babar Azam) ഒന്നാം റാങ്കിന് തൊട്ടടുത്തെത്തി.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി എട്ടാം സ്ഥാനത്താണ്. അതേസമയം ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലനുമായി ബാബര്‍ അസമിന് 11 റേറ്റിംഗ് പോയന്‍റിന്‍റെ മാത്രം വ്യത്യാസമേയുള്ളു.
കഴിഞ്ഞ ആഴ്ച ഏഴാം സ്ഥാനത്തായിരുന്ന പാക് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും എതിരായ മികച്ച പ്രകടനത്തനത്തോടെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം ആണ് റിസ്‌വാനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്ന് കോലിയും രാഹുലും മാത്രമാണുള്ളത്. രോഹിത് ശര്‍മ ബാറ്റിംഗ് റാങ്കിംഗില്‍ 24-ാം സ്ഥാനത്താണുള്ളത്. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാരും ഇല്ല. പതിനഞ്ചാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ബൗളര്‍മാരുടെ റാങ്കിംഗില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ജസ്പ്രീത് ബുമ്ര 34-ാം സ്ഥാനത്തും ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 38-ാം സ്ഥാനത്തുമാണ്.
ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസനാണ് ഒന്നാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാന്‍റെ മുഹമ്മദ് നബി രണ്ടാം സ്ഥാനത്തുണ്ട്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിലും ആദ്യ ഇരുപതില്‍ ഇന്ത്യന്‍ കളിക്കാരാരും ഇല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!