ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ബുമ്രയുടെ ഒന്നാം സ്ഥാനം പോയി, പക്ഷെ ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാം

Published : Mar 13, 2024, 04:36 PM IST
ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ബുമ്രയുടെ ഒന്നാം സ്ഥാനം പോയി, പക്ഷെ ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാം

Synopsis

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ നാലാമതും ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് അഞ്ചാമതുമാണ് റാങ്കിംഗില്‍. 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനാറാം റാങ്കിലെത്തിയ കുല്‍ദീപ് യാദവാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ ബൗളര്‍.

ദുബായ്: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. എന്നാല്‍ ഇന്ത്യക്കാര്‍ നിരാശരാവേണ്ട കാര്യമില്ല, ഇന്ത്യയുടെ തന്നെ ആര്‍ അശ്വിനാണ് ബുമ്രയെ പിന്തള്ളി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ധരംശാല ക്രിക്കറ്റ് ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അശ്വിനെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്.

ജനുവരിയിലാണ് അശ്വിനെ പിന്തള്ളി ബുമ്ര ഒന്നാം റാങ്കിലെത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമടക്കം 26 വിക്കറ്റുമായി മുന്നിലെത്തിയതോടെ അശ്വിന്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു.  ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ 500 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ട അശ്വിന്‍ ധരംശാലയില്‍ തന്‍റെ നൂറാം ടെസ്റ്റാണ് കളിച്ചത്. പുതിയ റാങ്കിംഗില്‍ അശ്വിന്‍ ഒന്നാമതും ബുമ്ര മൂന്നാമതുമാണ്. ഓസീസ് പേസറായ ജോഷ് ഹെസല്‍വുഡാണ് റാങ്കിംഗില്‍ രണ്ടാമത്.

160 കോടി വെറുതെ കളയാനാവില്ല, ബൈജൂസിനെതിരെ ബിസിസിഐ നല്‍കിയ പാപ്പരത്വ ഹര്‍ജിയിൽ നിര്‍ണായക തീരുമാനം 20ന്

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ നാലാമതും ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് അഞ്ചാമതുമാണ് റാങ്കിംഗില്‍. 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനാറാം റാങ്കിലെത്തിയ കുല്‍ദീപ് യാദവാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ ബൗളര്‍.

ബാറ്റിംഗില്‍ രോഹിത്തിനും ജയ്സ്വാളിനും നേട്ടം

ബാറ്റിംഗ് റാങ്കിംഗില്‍ ധരംശാല ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ യശസ്വി ജയ്സ്വാള്‍ ബാറ്റിംഗ് റാങ്കിംഗില്‍ എട്ടാമത് എത്തി. ഒരു സ്ഥാനം താഴേക്കിറങ്ങിയ വിരാട് കോലി ഒമ്പതാമതാണ്. ശുഭ്മാന്‍ ഗില്ലാണ് റാങ്കിംഗില്‍ നേട്ടം കൊയ്ത മറ്റൊരു ഇന്ത്യന്‍ താരം. 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഗില്‍ പുതിയ റാങ്കിംഗില്‍ 21-ാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പ്: കൂറ്റന്‍ ജയത്തോടെ തുടങ്ങി ഇന്ത്യ, സൂര്യവന്‍ഷിയുടെ കരുത്തില്‍ യുഎഇയെ തകര്‍ത്തത് 234 റണ്‍സിന്
ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം