ഐസിസി ടെസ്റ്റ് റാങ്കിംഗ്: നേട്ടം കൊയ്ത് പൂജാരയും രഹാനെയും, കോലി നാലാമത്

By Web TeamFirst Published Jan 30, 2021, 9:23 PM IST
Highlights

878 പോയന്‍റുള്ള ഓസീസിന്‍റെ മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള കോലിക്ക് 862 റേറ്റിംഗ് പോയന്‍റാണുള്ളത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് അ‍ഞ്ചാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആണ് ഏഴാം സ്ഥാനത്ത്.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ നേട്ടം കൊയ്ത് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രഹാനെക്കും പൂജാരക്കും നേട്ടമായത്.

ബാറ്റ്സ്മാന്‍മാരുടെ പുതിയ  റാങ്കിംഗില്‍ പൂജാര ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രഹാനെ ഒരു സ്ഥാനം ഉയര്‍ന്ന് എട്ടാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. 919 റേറ്റിംഗ് പോയന്‍റുള്ള വില്യംസണ് പിന്നിലായി 891 റേറ്റിംഗ് പോയന്‍റുമായി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്.

878 പോയന്‍റുള്ള ഓസീസിന്‍റെ മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള കോലിക്ക് 862 റേറ്റിംഗ് പോയന്‍റാണുള്ളത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് അ‍ഞ്ചാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആണ് ഏഴാം സ്ഥാനത്ത്.

Significant changes in the latest ICC Test Player Rankings for batting 🏏

Full list: https://t.co/gDnVaiQl0W pic.twitter.com/PPRDZKvuMp

— ICC (@ICC)

ബൗളിംഗ് റാങ്കിംഗില്‍ അശ്വിന്‍ ഏഴാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര എട്ടാം സ്ഥാനത്തും തുടരുന്നു. ഓസീസിന്‍റെ പാറ്റ് കമിന്‍സ് തന്നെയാണ് ഒന്നാമത്. ഇഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം സ്ഥാനത്തും ന്യൂസിലന്‍ഡിന്‍റെ നീല്‍ വാഗ്നര്‍ മൂന്നാമതുമുണ്ട്.

click me!