ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി കോലി

By Web TeamFirst Published Feb 1, 2020, 5:35 PM IST
Highlights

ഓസീസിന്റെ മാര്‍നസ് ലാബുഷെയ്ന്‍ ആണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ നാലാമതും ഓസീസിന്റെ ഡേവിവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്തുമാണ്.

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 928 റേറ്റിംഗ് പോയന്റുമായാണ് കോലി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 911 പോയന്റുമായി രണ്ടാം സ്ഥാനത്ത് തന്നെയാണ്.

ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. റാങ്കിംഗില്‍ ചേതേശ്വര്‍ പൂജാര ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ഒരു സ്ഥാനം താഴേക്കിറിങ്ങി ഒമ്പതാം സ്ഥാനത്തായി.

ഓസീസിന്റെ മാര്‍നസ് ലാബുഷെയ്ന്‍ ആണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ നാലാമതും ഓസീസിന്റെ ഡേവിവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്തുമാണ്.

ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഒമ്പതാം സ്ഥാനത്തുള്ളപ്പോള്‍ ബെന്‍ സ്റ്റോക്സ് ബാറ്റിംഗ് റാങ്കിംഗില്‍ 10ാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡീ കോക്ക് പതിനൊന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.  ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍  സ്റ്റോക്സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്താണ്.

ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുമ്ര ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അശ്വിന്‍ എട്ടാമതും മുഹമ്മദ് ഷമി പത്താമതുമുണ്ട്. ഓസീസിന്റെ പാറ്റ് കമിന്‍സാണ് ഒന്നാം സ്ഥാനത്ത്. കിവീസിന്റെ നീല്‍ വാഗ്നര്‍ രണ്ടാം സ്ഥാനത്തുണ്ട്.

click me!