ഐസിസി അണ്ടര്‍ 19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ബംഗ്ലാദേശ് സെമിയില്‍

Published : Jan 30, 2020, 10:36 PM IST
ഐസിസി അണ്ടര്‍ 19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ബംഗ്ലാദേശ് സെമിയില്‍

Synopsis

ബംഗ്ലാദേശ് നിരയില്‍ വീണ അഞ്ച് വിക്കറ്റില്‍ രണ്ടും റണ്ണൗട്ടുകളായിരുന്നു.262 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 42.3 ഓവറില്‍ 157 റണ്‍സിന് പുറത്തായി.

ജൊഹാനസ്ബര്‍ഗ്: ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് സെമിയിലെത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്റെയും(84 പന്തില്‍ 80) ഷഹ്ദത്ത് ഹൊസൈന്റെയും(76 പന്തില്‍ 74) തൗഹിദ് ഹ്രിദോയിയുടെയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്തു.

ബംഗ്ലാദേശ് നിരയില്‍ വീണ അഞ്ച് വിക്കറ്റില്‍ രണ്ടും റണ്ണൗട്ടുകളായിരുന്നു.262 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 42.3 ഓവറില്‍ 157 റണ്‍സിന് പുറത്തായി. 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത റാക്കിബുള്‍ ഹസനാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

തന്‍സിം ഹസന്‍ രണ്ട് വിക്കറ്റെടുത്തു. ഓപ്പണര്‍ ജൊനാഥന്‍ ബേര്‍ഡും(35) മധ്യനിരയില്‍ ലൂക്ക് ബ്യൂഫോര്‍ട്ടും(60) മാത്രമെ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയുള്ളു. വെസ്റ്റ് ഇന്‍ഡീസിനെ മറികടന്നെത്തിയ ന്യൂസിലന്‍ഡാണ് സെമിയില്‍ ബംഗ്ലാദേശിന്റെ എതിരാളികള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിന്റെ മിന്നലടി കാലില്‍ കൊണ്ടു; ഗ്രൗണ്ടില്‍ നിലതെറ്റി വീണ് അംപയര്‍, ഓടിയെത്തി താരവും ഫിസിയോയും
കോലിയും രോഹിത്തും ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ സഞ്ജു സാംസണ്‍; ടി20 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാം താരം