
കിംഗ്സ്റ്റണ്‍: അണ്ടര്‍ 19 ലോകകപ്പില്‍ (ICC Under 19 World Cup 2022) ഗ്രൂപ്പ് ബിയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 233 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ യഷ് ദുളിന്റെ (82) ഇന്നിംഗ്‌സാണ് തുണയായത്. മൂന്ന് വിക്കറ്റ് നേടിയ മാത്യൂ ബോസ്റ്റാണ് ഇന്ത്യയെ ഓള്‍ ഔട്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്.
മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ആറ് ഓവറുകള്‍ക്കിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ഹര്‍നൂര്‍ സിംഗ് (1), ആംഗ്കൃഷ് രഘുവന്‍ഷി (5) എന്നിവര്‍ നിരാശപ്പെടുത്തി. അഫിവെ ന്യാണ്ടയാണ് രണ്ട് വിക്കറ്റുകളും നേടിയത്. പിന്നാലെ ഒത്തുച്ചേര്‍ന്ന് ഷെയ്ഖ് റഷീദ് (31)- ദുള്‍ സഖ്യം ഇന്ത്യക്ക് ആശ്വാസമായി. ഇരുവരും 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
റഷീദ് മടങ്ങിയ ശേഷം നിശാന്ത് സിദ്ദു (27) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കുശാല്‍ താംബെ (13)യാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ദിനേശ് ബന (7), വിക്കി ഒസ്ത്വാള്‍ (9), രാജ്യവര്‍ദ്ധന്‍ ഹങ്കാര്‍ഗേക്കര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ടീം ഇന്ത്യ: ഹര്‍നൂര്‍ സിംഗ്, ആംഗ്കൃഷ് രഘുവന്‍ഷി, ഷെയ്ഖ് റഷീദ്, യാഷ് ദുള്‍, നിശാന്ത് സിദ്ദു, രാജ് ബാവ, കുശാള്‍ താംബെ, ദിനേശ് ബന (വിക്കറ്റ് കീപ്പര്‍), രാജ്യവര്‍ദ്ധന്‍ ഹങ്കാര്‍ഗേക്കര്‍, വിക്കി ഒസ്ത്വാള്‍, രവി കുമാര്‍.
അയര്‍ലന്‍ഡ്, ഉഗാണ്ട എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമൊപ്പമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!