ഏകദിന ലോകകപ്പ്: നെറ്റ്സില്‍ ഇന്ത്യക്കായി പന്തെറിയാന്‍ നാലു പേസര്‍മാര്‍

By Web TeamFirst Published Apr 16, 2019, 9:28 PM IST
Highlights

ലോകകപ്പ് ടീമില്‍ പ്രതീക്ഷവെച്ചിരുന്ന ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ്, നവദീപ് സെയ്നി, ആവേശ് ഖാന്‍, ദീപക് ചാഹര്‍ എന്നിവരെയാണ് നെറ്റ്സില്‍ പന്തെറിയാനായി തെരഞ്ഞെടുത്തതെന്ന് ബിസിസഐ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് നെറ്റ്സില്‍ പന്തെറിയാനുളള  നാലു പേസര്‍മാരെ തെരഞ്ഞെടുത്ത് ബിസിസിഐ. ലോകകപ്പ് ടീമില്‍ പ്രതീക്ഷവെച്ചിരുന്ന ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ്, നവദീപ് സെയ്നി, ആവേശ് ഖാന്‍, ദീപക് ചാഹര്‍ എന്നിവരെയാണ് നെറ്റ്സില്‍ പന്തെറിയാനായി തെരഞ്ഞെടുത്തതെന്ന് ബിസിസഐ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

തിങ്കളാഴ്ചയാണ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഖലീല്‍ അഹമ്മദ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമെന്ന് കരുതിയ ഇടംകൈയന്‍ പേസ് ബൗളറാണ്. ഓസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും നിറം മങ്ങിയ പ്രകടനമാണ് ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് താരമായ ഖലീലീന് തിരിച്ചടിയായത്.

രഞ്ജി ട്രോഫിയിലെ മിന്നും പ്രകടനമാണ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ആവേശ് ഖാനെ നെറ്റ്സില്‍ പന്തെറിയാനുള്ള ബൗളറായി തെരഞ്ഞെടുക്കാന്‍ കാരണമായത്. ഐപിഎല്ലില്‍ ബംഗലൂരുവിനായി കളിക്കുന്ന സെയ്നി 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞ് ശ്രദ്ധേയനായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പുറത്തെടുക്കുന്ന മിന്നുന്ന പ്രകടനമാണ് ദീപക് ചാഹറിന് തുണയായത്.

click me!