'ഞാനായിരുന്നെങ്കിൽ മാന്‍ ഓഫ് ദ മാച്ചായി അവനെ തെരഞ്ഞെടുക്കും', പെര്‍ത്ത് ടെസ്റ്റിലെ വമ്പന്‍ ജയത്തിനുശേഷം ബുമ്ര

Published : Nov 25, 2024, 05:47 PM IST
'ഞാനായിരുന്നെങ്കിൽ മാന്‍ ഓഫ് ദ മാച്ചായി അവനെ തെരഞ്ഞെടുക്കും', പെര്‍ത്ത് ടെസ്റ്റിലെ വമ്പന്‍ ജയത്തിനുശേഷം ബുമ്ര

Synopsis

വിരാട് അസാമാന്യ കളിക്കാരനാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗും പരിചയസമ്പത്തും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്കാണ് കോലിയെ വേണ്ടത്.

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ മൂന്നും വിക്കറ്റെടുത്താണ് ബുമ്ര മാന്‍ ഓഫ് ദ് മാച്ചായത്. എന്നാല്‍ താനാണ് മാന്‍ ഓഫ് ദ് മാച്ച് തെര‍ഞ്ഞെടുത്തിരുന്നതെങ്കില്‍ അത് മറ്റൊരു താരത്തിന് നല്‍കുമായിരുന്നുവെന്ന് വിജയത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബുമ്ര പറഞ്ഞു.

ഞാനാണ് മാന്‍ ഓഫ് ദ് മാച്ച് നല്‍കുന്നതെങ്കില്‍ അത് ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് നല്‍കുമായിരുന്നു. കാരണം, അവന്‍റെ ടെസ്റ്റ് കരിയറിലെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ഇന്നിംഗ്സാണ് പെര്‍ത്തില്‍ കളിച്ചതെന്നും ബുമ്ര പറഞ്ഞു. പെര്‍ത്ത് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ വിരാട് കോലിയെയും ബുമ്ര പ്രശംസിച്ചു. വിരാട് കോലി ഒരിക്കലും ഫോം ഔട്ടാണെന്ന് കരുതിയിരുന്നില്ലെന്ന് ബുമ്ര പറഞ്ഞു. നെറ്റ്സില്‍ അദ്ദേഹം മനോഹരമായാണ് ബാറ്റ് ചെയ്യാറുള്ളത്. ഇന്ത്യൻ പിച്ചുകളില്‍ ചിലപ്പോള്‍ മികവ് കാട്ടാനായിട്ടുണ്ടാവില്ല. എങ്കിലും വിരാട് കോലിക്ക് ഞങ്ങളെയല്ല, ഞങ്ങൾക്കാണ് വിരാട് കോലിയെ ആവശ്യമുള്ളതെന്നും ബുമ്ര പറഞ്ഞു.

ഇന്ത്യൻ പേസര്‍മാര്‍ക്കായി വീറോടെ ലേലം വിളിച്ച് ടീമുകൾ; ഒടുവല്‍ ഭുവിയെ സ്വന്തമാക്കി ആര്‍സിബി, ചാഹര്‍ മുംബൈയില്‍

വിരാട് അസാമാന്യ കളിക്കാരനാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗും പരിചയസമ്പത്തും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്കാണ് കോലിയെ വേണ്ടത്. ടീമിലെ ഏറ്റവും പ്രധാന കളിക്കാരനാണ് കോലി. പെര്‍ത്ത് വിജയം വ്യക്തിപരമായും എനിക്കേറെ സ്പെഷ്യലാണ്. കാരണം, ഈ മത്സരം കാണാന്‍ എന്‍റെ മകനിവിടെയുണ്ട്. ചെറിയ കുട്ടിയാണെങ്കിലും അവന്‍ വലുതാവുമ്പോള്‍ എനിക്ക് ഒട്ടേറെ കഥകള്‍ പറഞ്ഞുകൊടുക്കാനുണ്ടാകും. ടി20 ലോകകപ്പില്‍ കിരീടം നേടിയതും ക്യാപ്റ്റനായി പെര്‍ത്തില്‍ നേടിയ ജയവുമെല്ലാം അതിലുണ്ടാകും.

അടുത്ത ടെസ്റ്റില്‍ രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം കൈവിടേണ്ടി വരുന്നതിനെക്കുറിച്ചും ബുമ്ര മനസുതുറന്നു. രോഹിത് ആണ് ഞങ്ങളുടെ ക്യാപ്റ്റന്‍. നായകനെന്ന നിലയില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് അദ്ദേഹം. ഞാന്‍ ആദ്യ ടെസ്റ്റിനായി മാത്രം അദ്ദേഹത്തിന് പകരം വന്ന നായകനാണ്. പെര്‍ത്ത് ടെസ്റ്റിലെ വിജയത്തില്‍ മതിമറക്കാനില്ലെന്നും അഡ്‌ലെയ്ഡില്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടതുണ്ടെന്നും ബുമ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം