
ദില്ലി: താനായിരുന്നു ഇന്ത്യന്‍ സെലക്ടറെങ്കില്‍ ഏകദിന ടീമില്‍ ഓപ്പണറായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുക്കൂവെന്ന് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. തന്നെ തഴഞ്ഞ് ഗില്ലിനെ ഓപ്പണറാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന്‍റെ പുതിയ നായകന്‍ കൂടിയായ ധവാന്‍.
ഗില്ലിന്‍റെ നിലവില ഫോമും രണ്ട് ഫോര്‍മാറ്റിലും പുറത്തെടുക്കുന്ന മികച്ച പ്രകടനവും കണക്കിലെടുത്താന്‍ ഞാനായിരുന്നു ഇന്ത്യന്‍ സെലക്ടറെങ്കില്‍ ശിഖര്‍ ധവാന് പകരം ഗില്ലിനെ ടീമിലെടുക്കും. തന്‍റെ ഫോമിലെ ഇടിവും ഗില്ലിന്‍റെ സ്ഥിരതയുമാണ് തനിക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാക്കിയതെന്നും ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ ധവാന്‍ തുറന്നു പറഞ്ഞു.
ബുമ്രയുടെ പരിക്ക്, വിദേശ താരങ്ങള്‍ എത്താന്‍ വൈകും; മുംബൈ ഇന്ത്യന്‍സിന് തുടക്കം എളുപ്പമാകില്ല
രോഹിത് ക്യാപ്റ്റനായി വന്നപ്പോള്‍ അദ്ദേഹവും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും എന്നെ നന്നായി പിന്തുണച്ചിരുന്നു. ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും 2023ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവെക്കാനുമാണ് അവര്‍ എന്നോട് പറഞ്ഞത്. 2022 എന്നെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു. ഏകദിനങ്ങളില്‍ എനിക്ക് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനായി. പക്ഷെ അപ്പോഴാണ് മറ്റൊരു യുവതാരം രണ്ട് ഫോര്‍മാറ്റിലും ടെസ്റ്റിലും ടി20യിലും മികച്ച പ്രകടനം നടത്തുന്നത്.
ആ സമയത്തു തന്നെയാണ് ഒന്നോ രണ്ടോ പരമ്പരകളില്‍ എന്‍റെ ഫോം മങ്ങുന്നത്. ആ സമയം സെലക്ടര്‍മാര്‍ സ്വാഭാവികമായും ഗില്ലിന് അവസരം നല്‍കി. അവന്‍ അവരുടെ പ്രതീക്ഷക്കൊത്ത് ഉയരുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളെല്ലാം ഞങ്ങള്‍ക്ക് പരിചിതമാണ്. ബംഗ്ലാദേശിനെതിരെ ഇഷാന്‍ കിഷന്‍ ഡബിള്‍ സെഞ്ചുറി അടിച്ചപ്പോള്‍ ഞന്‍ ടീമില്‍ നിന്ന് എന്നെന്നേക്കുമായി പുറത്തായെന്ന് വരെ എനിക്ക് തോന്നി-ധവാന്‍ പറഞ്ഞു. ശുഭ്മാന്‍ ഗില്ലിന്‍റെ വരവോടെ ഇന്ത്യന്‍ ഏകദിന ടീമില്‍ ഓപ്പണര്‍ സ്ഥാനം നഷ്ടമായ ധവാന്‍ ഐപിഎല്ലില്‍ മികവ് കാട്ടി ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ടീമില്‍ സ്ഥാനം നേടാനുള്ള ഒരുക്കത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!