ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇമാം ഉള്‍ ഹഖിന് ഗുരുതര പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

By Web TeamFirst Published May 17, 2019, 9:33 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ നാലം ഏകദിന മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇമാം ഉള്‍ ഹഖിന് ഗുരുതര പരിക്ക്. ഇടത് കൈമുട്ടിന് പരിക്കേറ്റ ഇമാമിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലം ഏകദിന മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇമാം ഉള്‍ ഹഖിന് ഗുരുതര പരിക്ക്. ഇടത് കൈമുട്ടിന് പരിക്കേറ്റ ഇമാമിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ക്ക് വുഡിന്‍റെ 89 കിലോമീറ്റര്‍ വേഗതയില്‍ വന്ന ഷോര്‍ട്ട് ബോള്‍ അടിക്കാന്‍ ശ്രമിക്കവെയായിരുന്നു അപകടം.

കഴിഞ്ഞ മത്സരത്തിലടക്കം മികച്ച പ്രകടനം കാഴ്ച്ച വച്ച പാകിസ്ഥാന്‍റെ ഓപ്പണിങ് താരമായിരുന്നു ഇമാം. ലോകകപ്പ് അടുത്തു നില്‍ക്കെ ഇമാമിന്‍റെ പരിക്ക് പാകിസ്ഥാന് കനത്ത തിരിച്ചടിയാകും.

അതിനിടെ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിറിന് ലോകകപ്പ് നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു .ആമിറിന് ചിക്കന്‍പോക്സ് ആയതിനാല്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ നിന്ന് ആമിറിനെ ഒഴിവാക്കിയിരുന്നു. ആമിര്‍ ടീമിനൊപ്പമില്ലെന്നും ലണ്ടനില്‍ കുടുംബത്തോടൊപ്പമാണെന്നും ആണ് വിവരം.

പാകിസ്ഥാന്‍റെ പ്രാഥമിക ലോകകപ്പ് ടീമില്‍ ആമിര്‍ ഇല്ലായിരുന്നെങ്കിലും അന്തിമ 15അംഗ ടീമില്‍ പേസറെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. 51 ഏകദിനങ്ങളില്‍ 60 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ആമിര്‍, പാകിസ്ഥാന്‍ ജയിച്ച ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടില്ല.

നേരത്തെയും ഇമാമിന് പരിക്ക് പറ്റിയിരുന്നു. അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡ് താരം ഫെര്‍ഗൂസിന്‍റെ ബൗണ്‍സറില്‍ അടിതെറ്റിയ ഇമാമിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 

Imam injury update

Imam taken to hospital for precautionary Xray. Further update will be provided later.

— Pakistan Cricket (@TheRealPCB)
click me!