
ബേ ഓവല്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ ടി20 മഴ കവര്‍ന്നപ്പോള്‍ രണ്ടാം മത്സരം നാളെയാണ്. മൗണ്ട് മോംഗനൂയിയാണ് മത്സരത്തിന്‍റെ വേദി. ട്വന്‍റി 20 ലോകകപ്പിലെ തോല്‍വിക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ ടീം ഇന്ത്യ തിരിച്ചുവരവിന് കൊതിക്കുമ്പോള്‍ ബേ ഓവലില്‍ ആരൊക്കെയാവും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുക? ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങളില്‍ പലരും സ്‌ക്വാഡിലില്ലാത്തതിനാല്‍ യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുകയാണ്.
ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും പുറത്തിരുന്ന യുസ്‌വേന്ദ്ര ചാഹല്‍ ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടി20യില്‍ പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യതയുണ്ട്. അയര്‍ലന്‍ഡ്-ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ടീമിനൊപ്പമുണ്ടായിരുന്ന അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കും തിരിച്ചുവരവ് ലക്ഷ്യമിടുന്നു. ഇതോടെ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ് എന്നിവരിലൊരാള്‍ പുറത്തിരിക്കും. ശുഭ്‌മാന്‍ ഗില്ലിന് രാജ്യാന്തര ടി20 അരങ്ങേറ്റത്തിന് സാധ്യതയുണ്ട്. ഇഷാന്‍ കിഷനായിരിക്കും സഹ ഓപ്പണര്‍. മൂന്നാം നമ്പറില്‍ സഞ്ജു സാംസണിനൊപ്പം ശ്രേയസ് അയ്യരും മത്സരരംഗത്തുണ്ട്. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടറായി ദീപക് ഹൂഡ, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവരൊരാളും പ്ലേയിംഗ് ഇലവനില്‍ എത്താനാണ് സാധ്യത. ഭുവിയോ സിറാജോ കളിക്കുമ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക് എന്നിങ്ങനെ ബൗളിംഗ് ലൈനപ്പ് വരാനാണിട. ഞായറാഴ്‌ച ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12നാണ് കളി തുടങ്ങുക.
ഇന്ത്യന്‍ സാധ്യതാ ഇലവന്‍: ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍/ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ/ വാഷിംഗ്‌ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍/മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!