രാഹുല്‍ ടോപ് ഗിയറില്‍, കട്ടയ്ക്ക് രോഹിത്തും; ഇന്ത്യക്ക് ഇടിവെട്ട് തുടക്കം

By Jomit JoseFirst Published Oct 2, 2022, 7:29 PM IST
Highlights

പ്രോട്ടീസ് നിരയില്‍ സ്‌പിന്നര്‍ ഷംസിക്ക് പകരം പേസര്‍ ലുങ്കി എന്‍ഗിഡി ഇലവനിലെത്തി

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ പരമ്പര ജയിക്കാനുറച്ച് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 57 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ 25 പന്തില്‍ 29 ഉം കെ എല്‍ രാഹുല്‍ 11 പന്തില്‍ 25 ഉം റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 

രണ്ടാം ടി20യില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മ്മയും സംഘവും കാര്യവട്ടം ടി20യില്‍ നിന്ന് പ്ലേയിംഗ് ഇലവനില്‍ യാതൊരു മാറ്റവുമില്ലാതെയാണ് ഇറങ്ങിയത്. അതേസമയം പ്രോട്ടീസ് നിരയില്‍ സ്‌പിന്നര്‍ തബ്രൈസ് ഷംസിക്ക് പകരം പേസര്‍ ലുങ്കി എന്‍ഗിഡി ഇലവനിലെത്തി. ഇന്ന് ഗുവാഹത്തിയില്‍ വിജയിച്ചാല്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഒരു കളി ബാക്കിനില്‍ക്കേ ഇന്ത്യക്ക് സ്വന്തമാക്കാം. 

ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, അര്‍ഷ്‌ദീപ് സിംഗ്. 

ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), തെംബാ ബാവുമ(ക്യാപ്റ്റന്‍), റിലീ റൂസ്സോ, ഏയ്‌ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വെയ്‌ന്‍ പാര്‍ണല്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്‍‌റിച് നോര്‍ക്യ, ലുങ്കി എന്‍ഡിഗി. 

ടി20യില്‍ ഇതിന് മുമ്പ് 21 തവണ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഇന്ത്യയുടെ പേരിലാണ്. 12 വിജയങ്ങള്‍ ഇന്ത്യ അക്കൗണ്ടിലാക്കി. എട്ട് മത്സരങ്ങളില്‍ പ്രോട്ടീസ് ജയിച്ചു. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല.

രണ്ടാം ടി20: തകര്‍പ്പന്‍ റെക്കോര്‍‍ഡുകള്‍ക്കരികെ സൂര്യകുമാര്‍; ധോണിക്കൊപ്പം എലൈറ്റ് പട്ടികയ്‌ക്ക് അരികെ

click me!