രാജ്‌കോട്ടില്‍ രാജകീയ പരമ്പര ജയത്തിന് ടീം ഇന്ത്യ; ടോസ് ജയിച്ച് ഹാര്‍ദിക് പാണ്ഡ്യ

By Web TeamFirst Published Jan 7, 2023, 6:39 PM IST
Highlights

രാജ്കോട്ടിൽ വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം

രാജ്‌കോട്ട്: ശ്രീലങ്കയ്ക്ക് എതിരായ ട്വന്‍റി 20 പരമ്പര പിടിക്കാന്‍ ഇന്ത്യന്‍ ടീം രാജ്‌കോട്ടില്‍ അല്‍പസമയത്തിനകം ഇറങ്ങും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടീം ഇന്ത്യ പൂനെയിലെ രണ്ടാം മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ ലങ്കന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. ഭാനുക രജപക്‌സെയ്ക്ക് പകരം അവിഷ്‌ക ഫെര്‍ണാണ്ടോ പ്ലേയിംഗ് ഇലവനിലെത്തി. ഇരു കൂട്ടരും ഓരോ മത്സരം വീതം വിജയിച്ചതിനാല്‍ ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. 

ഇന്ത്യന്‍ ഇലവന്‍: Ishan Kishan(w), Shubman Gill, Suryakumar Yadav, Rahul Tripathi, Hardik Pandya(c), Deepak Hooda, Axar Patel, Shivam Mavi, Umran Malik, Arshdeep Singh, Yuzvendra Chahal

ശ്രീലങ്ക ഇലവന്‍: Pathum Nissanka, Kusal Mendis(w), Avishka Fernando, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Kasun Rajitha, Dilshan Madushanka

രാജ്കോട്ടിൽ വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം. മുംബൈയിൽ ടീം ഇന്ത്യയും പൂനെയിൽ ശ്രീലങ്കയും ജയിച്ചതോടെ രാജ്കോട്ടിലെ പോരാട്ടത്തിന് ഫൈനലിന്‍റെ ആവേശമാണ്. പുതിയ നായകൻ ഹാർദിക് പാണ്ഡ്യക്ക് കീഴിൽ യുവതാരങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ ഇന്ത്യൻ മണ്ണിലെ ആദ്യ ടി20 പരമ്പര വിജയമാണ് ശ്രീലങ്കയുടെ ഉന്നം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണായകമാണ്. 

ബിസിസിഐയുടെ യു ടേണ്‍; ചേതന്‍ ശര്‍മ്മ വീണ്ടും സെലക്ഷൻ കമ്മിറ്റി ചെയർമാൻ

 

click me!