വിന്‍ഡീസിനെ അടിച്ചുപറത്താന്‍ കച്ചമുറുക്കി സഞ്ജു സാംസണ്‍; ചിത്രങ്ങള്‍ വൈറല്‍

Published : Jul 17, 2023, 03:13 PM ISTUpdated : Jul 17, 2023, 03:20 PM IST
വിന്‍ഡീസിനെ അടിച്ചുപറത്താന്‍ കച്ചമുറുക്കി സഞ്ജു സാംസണ്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

വെസ്റ്റ് ഇന്‍ഡീസില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ടീം ഇന്ത്യക്കുള്ളത്

ബെംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പരകളില്‍ മലയാളി ആരാധകരുടെ കണ്ണുകളത്രയും സഞ്ജു സാംസണിലാണ്. വിന്‍ഡിസിനെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകളില്‍ സഞ്ജുവിന്‍റെ പേരുണ്ട്. കരീബിയന്‍‌ മണ്ണിലേക്ക് പറക്കും മുമ്പ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ കടുത്ത പരിശീലനത്തിലാണ് സഞ്ജു. വെസ്റ്റ് ഇന്‍ഡീസിനെ മെരുക്കാന്‍ ഫിറ്റ്നസില്‍ വലിയ ശ്രദ്ധയാണ് മലയാളി താരം പുലർത്തുന്നത്. എന്‍സിഎയില്‍ സഞ്ജു പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലായിക്കഴിഞ്ഞു. ശിഖർ ധവാന്‍, യുസ്‍വേന്ദ്ര ചഹല്‍ തുടങ്ങിയ താരങ്ങളും ഇപ്പോള്‍ എന്‍സിഎയിലുണ്ട്. 

വെസ്റ്റ് ഇന്‍ഡീസില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ടീം ഇന്ത്യക്കുള്ളത്. ജൂലൈ 27ന് ബാർബഡോസില്‍ ആദ്യ ഏകദിനം നടക്കും. 29ന് ബാർബഡോസില്‍ രണ്ടാം മത്സരവും ഓഗസ്റ്റ് 1ന് ട്രിനിഡാഡില്‍ മൂന്നാം ഏകദിനവും അരങ്ങേറും. ടി20 പരമ്പര ഓഗസ്റ്റ് മൂന്നിന് ട്രിനിഡാഡില്‍ തുടങ്ങും. ആറിനും എട്ടിനും ഗയാനയില്‍ രണ്ടും മൂന്നും ടി20കളും 12, 13 തിയതികളില്‍ ഫ്ലോറിഡയില്‍ അവസാന രണ്ട് ട്വന്‍റി 20 മത്സരങ്ങളും നടക്കും. 

ഏകദിന സ്ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

ട്വന്‍റി 20 സ്ക്വാഡ്: ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക്, ആവേഷ് ഖാൻ, മുകേഷ് കുമാർ. 

Read more: ഏകദിന ലോകകപ്പ് ട്രോഫി ടൂറിലും താരം സഞ്ജു സാംസണ്‍; ചിത്രം വൈറല്‍ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്