IND vs WI : 'ഇന്ത്യന്‍ ക്രിക്കറ്റ് ടീം സുരക്ഷിത കൈകളില്‍'; ദ്രാവിഡിനെ പ്രകീര്‍ത്തിച്ച് ദിനേശ് കാര്‍ത്തിക്

Published : Feb 01, 2022, 04:32 PM IST
IND vs WI : 'ഇന്ത്യന്‍ ക്രിക്കറ്റ് ടീം സുരക്ഷിത കൈകളില്‍'; ദ്രാവിഡിനെ പ്രകീര്‍ത്തിച്ച് ദിനേശ് കാര്‍ത്തിക്

Synopsis

രാഹുല്‍ ദ്രാവിഡിന്റെ (Rahul Dravid) ശിക്ഷണത്തില്‍ രോഹിത്തും സംഘും ഇറങ്ങുമ്പോള്‍ ഇന്ത്യ സൂരക്ഷിത തീരത്താണെന്നാണ് തമിഴ്‌നാട് ക്രിക്കറ്ററും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക് പറയുന്നത്.  

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ (IND vs WI) ഇറങ്ങുകയാണ് ഇന്ത്യ. ഞായറാഴ്ച്ച അഹമ്മദാബാദിലാണ് ആദ്യ ഏകദിനം. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യ(Team India) 1000 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മത്സരം കൂടിയാണിത്.

രാഹുല്‍ ദ്രാവിഡിന്റെ (Rahul Dravid) ശിക്ഷണത്തില്‍ രോഹിത്തും സംഘും ഇറങ്ങുമ്പോള്‍ ഇന്ത്യ സൂരക്ഷിത തീരത്താണെന്നാണ് തമിഴ്‌നാട് ക്രിക്കറ്ററും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക് പറയുന്നത്. ''1000 ഏകദിനങ്ങളെന്നുള്ളത് അവിശ്വസനീയമായ നേട്ടമാണ്. ഒരുപാട് കാലമായി ഇന്ത്യ കളിക്കുന്നു. 1000 ഏകദിനങ്ങള്‍ എന്നുള്ളത് ആശ്ചര്യമായി തോന്നുന്നു. ഇന്ത്യയുടെ യാത്രയില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ എനിക്കും സന്തോഷമുണ്ട്. ക്രിക്കറ്റില്‍ ഇന്ത്യ വിലയേറിയ പൊസിഷനില്‍ എത്തിക്കഴിഞ്ഞു.'' കാര്‍ത്തിക് പറഞ്ഞു.

ദ്രാവിഡിനെ കുറിച്ചും കാര്‍ത്തിക് വാചാലനായി. ''നിരവധി മത്സരങ്ങള്‍ ഇന്ത്യക്ക് കളിക്കാനുണ്ട്. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നുറപ്പാണ്. ദ്രാവിഡ് അത്തരത്തിലൊരു പരിശീലകനാണ്. ശാരീരികമായും മാനസികമായും താരങ്ങളെ പ്രചോദിപ്പിക്കാന്‍ ദ്രാവിഡിനാവും. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ സുരക്ഷിത തീരത്താണ്.'' കാര്‍ത്തിക് വ്യക്തമാക്കി. 

എന്നാല്‍ വിരാട് കോലി ക്യാപ്റ്റന്‍സ്ഥാനം മാറിയതിനെ കുറിച്ച് കാര്‍ത്തിക് ഒന്നും സംസാരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ക്യാപ്റ്റന്‍സി വിഭജനം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫലപ്രദമാവില്ലെന്ന് എം എസ് ധോണി മുമ്പൊരിക്കല്‍ ധോണി പറഞ്ഞിരുന്നതായി കാര്‍ത്തിക് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ 2-3 വര്‍ഷം എനിക്കിങ്ങനെ കളിക്കാന്‍ സാധിച്ചില്ല'; വിശദീകരിച്ച് വിരാട് കോലി
രോഹിത്-കോലി ഷോയ്ക്ക് തല്‍ക്കാലം ഇടവേള; ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്, ശേഷം പുതുവര്‍ഷത്തില്‍ കിവീസിനെതിരെ