
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് എ ടീമിനെതിരെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ഭേദപ്പെട്ട നിലയില്‍. ക്രൈസ്റ്റ്ചര്‍ച്ച്, ഹാഗ്ലി ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തിട്ടുണ്ട്. 99 റണ്‍സുമായി ക്യാപ്റ്റന്‍ ധ്രുവ് ജുറല്‍ ക്രീസിലുണ്ട്. ആകാശ് ദീപാണ് (25) ജുറലിന് കൂട്ട്. ദേവ്ദത്ത് പടിക്കല്‍ 80 റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി ഫ്രേസര്‍ ഷീറ്റ് നാല് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. നേരിട്ട നാലാം പന്തില്‍ തന്നെ യശസ്വി ജയ്സ്വാള്‍ (0) മടങ്ങി. ഫ്രേസറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്ന് സായ് സുദര്ശന് (41) - ദേവ്ദത്ത് സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജറോഡ് മക്കായ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്കി. സായ് പുറത്ത്. പിന്നീട് വന്ന യഷ് റാത്തോഡിന് (13) തിളങ്ങാനായില്ല. 38-ാം ഓവറിലാണ് യഷ് മടങ്ങുന്നത്. അടുത്ത ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ദേവ്ദത്തും സ്മരണ്‍ രവിചന്ദ്രനും (0) മടങ്ങി.
ഇതോടെ അഞ്ചിന് 137 എന്ന നിലയിലായി ഇന്ത്യ. വാഷിംഗ്ടണ്‍ സുന്ദര്‍ (8), മാനവ് സുതര്‍ (25) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും ജുറലിന്റെ ഇന്നിംഗ്സ് തുണയായി. ഇതുവരെ 155 പന്തുകള്‍ നേരിട്ട ജുറല്‍ മൂന്ന് സിക്സും 11 ഫോറും നേടി. ഇരു ടീമുകളുടേയും പ്ലെയിംഗ് ഇലവന് അറിയാം.
ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, സായ് സുദര്ശന്, ദേവ്ദത്ത് പടിക്കല്‍, യഷ് റാത്തോഡ്, ധ്രുവ് ജൂറെല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സ്മരണ്‍ രവിചന്ദ്രന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മാനവ് സുതര്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.
ന്യൂസിലന്‍ഡ് ടീം: റൈസ് മാരിയു (ക്യാപ്റ്റന്‍), കര്‍ട്ടിസ് ഹീഫി, ടിം റോബിന്‍സണ്‍, മാത്യു ബോയല്‍, ഡീന്‍ ഫോക്സ്ക്രോഫ്റ്റ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ബ്രെറ്റ് റാന്‍ഡല്‍, ഫ്രേസര്‍ ഷീറ്റ്, ജെയ്ഡന്‍ ലെനോക്സ്, ജാറഡ് മക്കെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!