കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ പരിശീലനം ആരംഭിച്ചു- വീഡിയോ

By Web TeamFirst Published Aug 28, 2019, 12:17 PM IST
Highlights

ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയ്ക്ക് നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കം. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ഗ്രൗണ്ടില്‍ പരിശീലനം നടത്തി.

തിരുവനന്തപുരം: ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയ്ക്ക് നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കം. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ഗ്രൗണ്ടില്‍ പരിശീലനം നടത്തി. ദക്ഷിണാഫ്രിക്കന്‍ ടീമിന് രാവിലെയും ഇന്ത്യന്‍ ടീമിന് ഉച്ചയ്ക്കുമാണ് പരീശീലനം. 

അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന മത്സരത്തിന് മുന്നോടിയായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ട്.

31നാണ് പരമ്പരയിലെ രണ്ടാം ഏകദിനം. സെപ്റ്റംബര്‍ രണ്ട്, നാല്, ആറ് തിയ്യതികളില്‍ തുടര്‍ന്നുള്ള മത്സരം നടക്കും. മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്ട്സ് തത്സമയം സംപ്രേക്ഷണം ചെയ്യും.

click me!