ടെസ്റ്റ് റാങ്കിംഗിലും ഒന്നാമതെത്തി ഇന്ത്യ; കിവീസിനെതിരായ ഏകദിന പരമ്പര നേടിയാല്‍ കാത്തിരിക്കുന്നത് ചരിത്രനേട്ടം

By Web TeamFirst Published Jan 17, 2023, 4:16 PM IST
Highlights

ടി20യില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയാല്‍ ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനാവും. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനമെന്ന അപൂര്‍വനേട്ടം ഇന്ത്യന്‍ ടീമിന് സ്വന്തമാവും. ഏകദിന റാങ്കിംഗില്‍ നിലവില്‍ ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.

ദുബായ്: അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 32 മത്സരങ്ങളില്‍ 115 റേറ്റിംഗ് പോയന്‍റുമായാണ് ഇന്ത്യ ഒന്നാ സ്ഥാനത്തെത്തിയത്. 29 മത്സരങ്ങളില്‍ 111 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് ആണ്. ഇംഗ്ലണ്ട്(106), ന്യൂസിലന്‍ഡ്(100), ദക്ഷിണാഫ്രിക്ക(85) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഓസ്ട്രേലിയക്കെതിരെ അടുത്തമാസം ഒമ്പതിന് നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്.  17ന് ഡല്‍ഹിയിലും, മാര്‍ച്ച് ഒന്നിന് ധര്‍മശാലയിലും ഒമ്പതിന് അഹമ്മദാബാദിലുമാണ് ശേഷിക്കുന്ന ടെസ്റ്റുകള്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനും അവസരമുണ്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയാല്‍ മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം.

രഞ്ജിയില്‍ വീണ്ടും സെഞ്ചുറി, സെലക്ടര്‍മാര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി സര്‍ഫ്രാസ്; പൃഥ്വി ഷാക്ക് നിരാശ

ടി20യില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയാല്‍ ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനാവും. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനമെന്ന അപൂര്‍വനേട്ടം ഇന്ത്യന്‍ ടീമിന് സ്വന്തമാവും. ഏകദിന റാങ്കിംഗില്‍ നിലവില്‍ ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.

ഏകദിന റാങ്കിംഗില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര നേടി വരുന്ന കിവീസിനെ 3-0ന് തകര്‍ത്താല്‍ നിലവില്‍ 109 റേറ്റിംഗ് പോയന്‍റുള്ള ഇന്ത്യക്ക് 115 പോയന്‍റുള്ള ന്യൂസിലന്‍ഡിനെ മറികടക്കാനാവും.

കിവീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ശ്രേയസ് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

click me!