അടിച്ച് തകർത്ത് യുവരാജും ഉത്തപ്പയും ഇർഫാനും യൂസഫും; ഓസ്ട്രേലിയ‌ ചാമ്പ്യൻസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ഫൈനലിൽ

Published : Jul 13, 2024, 01:31 AM ISTUpdated : Jul 13, 2024, 01:33 AM IST
അടിച്ച് തകർത്ത് യുവരാജും ഉത്തപ്പയും ഇർഫാനും യൂസഫും; ഓസ്ട്രേലിയ‌ ചാമ്പ്യൻസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ഫൈനലിൽ

Synopsis

ഓസീസിന്റെ സ്റ്റാർ ബൗളർ ബ്രെറ്റ് ലീ വിക്കറ്റൊന്നും നേടാതെ നാലോവറിൽ 60 റൺസ് വഴങ്ങി. പീറ്റർ സിഡിൽ നാലോവറിൽ 57 റൺസ് വിട്ട് കൊടുത്ത് നാല് വിക്കറ്റെ‌ടുത്തപ്പോൾ നഥാൻ കോ‌ട്ടർനൈൽ നാലോവറിൽ 56 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.

നോർത്താംപ്ടൺ: ലെജൻഡ്സ് വേൾഡ് ചാമ്പ്യൻ ഷിപ് ഓഫ് ലെഡൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ ഓസ്ട്രേലിയ ചാമ്പ്യൻസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ഫൈനലിൽ. 86 റൺസിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചാമ്പ്യൻസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന കൂറ്റൻ ടോട്ടൽ അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 7 വിക്കറ്റിന് 168 റൺസെടുത്ത് പോരാട്ടം അവസാനിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ റോബിൻ ഉത്തപ്പ(35 പന്തിൽ 65), യുവരാജ് സിങ് (28 പന്തിൽ 59), ഇർഫാൻ പാത്താൻ (19 പന്തിൽ 50), യൂസഫ് പത്താൻ (23 പന്തിൽ 53 നോട്ടൗട്ട്) എന്നിവരു‌ടെ മികവിലാണ് കൂറ്റൻ ടോട്ടൽ പ‌ടുത്തുയർത്തിയത്.

ഓസീസിന്റെ സ്റ്റാർ ബൗളർ ബ്രെറ്റ് ലീ വിക്കറ്റൊന്നും നേടാതെ നാലോവറിൽ 60 റൺസ് വഴങ്ങി. പീറ്റർ സിഡിൽ നാലോവറിൽ 57 റൺസ് വിട്ട് കൊടുത്ത് നാല് വിക്കറ്റെ‌ടുത്തപ്പോൾ നഥാൻ കോ‌ട്ടർനൈൽ നാലോവറിൽ 56 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. മത്സരത്തിൽ 18 സിക്സറുകളാണ് ഇന്ത്യൻ താരങ്ങൾ പറത്തിയത്. റോബിൻ ഉത്തപ്പ നാലും യുവരാജ്, ഇർഫാൻ എന്നിവർ അഞ്ച് വീതവും യൂസഫ് പത്താൻ നാല് സിക്സറുകളും പറത്തി. അവസാന ഓവറുകളിൽ പാത്താൻ സഹോദരങ്ങൾ കത്തിക്കയറിയപ്പോൾ ഓസീസ് ബൗളർമാർ വിയർത്തു.

മറുപടി ബാറ്റിങ്ങിൽ ടിം പെയ്ൻ (40), കോട്ടർനൈൽ (30), കാളൻ ഫെർ​ഗൂസൻ (21) എന്നിവർ മാത്രമാണ് പൊരുതിയത്. ധവാൽ കുൽക്കർണി, പവൻ നേ​ഗി എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹർഭജൻ സിങ്, ഇർഫാൻ പാത്താൻ, രാഹുൽ ശുക്ല എന്നിവർ ഓരോ വിക്കറ്റും നേടി. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്