വനിതാ ഏകദിന ലോകകപ്പ്: സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീതും വീണ്ടും നിരാശപ്പെടുത്തി; ദക്ഷിണാഫ്രിക്കയോട് തകര്‍ന്ന് ഇന്ത്യ

Published : Oct 09, 2025, 06:51 PM IST
Smriti Mandhana Poor Form Continues in Women World Cup

Synopsis

വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ വനിതാ ടീമിന് ബാറ്റിംഗ് തകർച്ച. സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വീണ്ടും നിരാശപ്പെടുത്തി.

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. വിശാഖപ്പട്ടണത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ ഏഴിന് 153 എന്ന നിലയിലാണ്. റിച്ചാ ഘോഷ് (36), സ്‌നെഹ് റാണ (0) എന്നിവരാണ് ക്രീസില്‍. സ്മൃതി മന്ദാന (32), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്ലോ ട്രയോണ്‍. രണ്ട് പേരെ പുറത്താക്കിയ നാങ്കുലുലെക്കോ മ്ലാബ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.

പ്രതിക റാവല്‍ (37) - സ്മൃതി സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മൃതിയെ പുറത്താക്കി മ്ലാബ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (13), ഹര്‍മന്‍പ്രീത് കൗര്‍ (9), ജമീമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ പ്രതികയും മടങ്ങിയിരുന്നു. ഇതോടെ ആറിന് 102 എന്ന നിലയാലിയ ഇന്ത്യ. പിന്നാലെ റിച്ച - അമന്‍ജോത് കൗര്‍ (13) സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. അമന്‍ജോത് 40-ാം ഓവറില്‍ മടങ്ങി. ഇനി റിച്ച ഘോഷിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിക്കുന്നത്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അമന്‍ജോത് കൗര്‍ ടീമില്‍ തിരിച്ചെത്തി. രേണുക സിംഗാണ് വഴിമാറി കൊടുത്തത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ദക്ഷണാഫ്രിക്ക ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റു. പിന്നാലെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: പ്രതിക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, സ്നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്‌സ്, സുനെ ലൂസ്, മരിസാനെ കാപ്പ്, അനെകെ ബോഷ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, തുമി സെഖുഖുനെ, നോങ്കുലുലെക്കോ മ്ലാബ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ