ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി

Published : Jan 01, 2026, 03:20 PM IST
team india cricket 2023

Synopsis

പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യ ഐസിസി ടി20, ഏകദിന റാങ്കിംഗുകളിൽ ഒന്നാം സ്ഥാനം നിലനിർത്തി. എന്നാൽ ടെസ്റ്റ് റാങ്കിംഗിൽ നാലാം സ്ഥാനത്തും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുമാണ് ഇന്ത്യ.

ദുബായ്: ടി20 ലോകകപ്പ് വര്‍ഷത്തിലേക്ക് ഇന്ത്യന്‍ ടീം കടക്കുന്നത് ഐസിസിറാങ്കിംഗിലെ ഒന്നാംസ്ഥാനത്തോടെ. 272 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളത്. 267 പോയിന്റുളള ഓസ്‌ട്രേലിയ രണ്ടും 258 പോയിന്റുളള ഇംഗ്ലണ്ട് മൂന്നുംസ്ഥാനത്താണ്. ഏകദിനത്തിലും ഇന്ത്യക്കാണ് ഒന്നാംറാങ്ക്. 121 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, 113 പോയിന്റുള്ള ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. 109 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാമത്. ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയയാണ് ഒന്നാംസ്ഥാനത്ത്. 124 പോയിന്റാണ് ഓസീസിനുള്ളത്. 104 പോയിന്റുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമാണ് രണ്ടും മൂന്നുംസ്ഥാനങ്ങളില്‍.

അതേസമയം, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയാണ് ഒന്നാമത്. ഇന്ത്യ ആറാം സ്ഥാനത്താണ്. ഏഴില്‍ ആറ് മത്സരങ്ങളും ഓസീസ് ജയിച്ചിരുന്നു. ഒന്നില്‍ പരാജയപ്പെട്ടു. 85.71 പോയിന്റ് ശതമാനമാണ് ഓസീസിന്. 72 പോയിന്റും അക്കൗണ്ടിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റില്‍ ജയിക്കുകയും ഒരു മത്സരത്തില്‍ സമനില പിടിക്കുകയും ചെയ്ത ന്യൂസിലന്‍ഡ് രണ്ടാമത്. അവര്‍ക്ക് 77.78 പോയിന്റ് ശതമാനമുണ്ട്. 28 പോയിന്റും കിവീസ് സ്വന്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കളില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ പരമ്പര ആയിരുന്നിത്.

ന്യൂസിലന്‍ഡിന്റെ വരവോടെ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് വീണു. ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയ നിലവിലെ ചാമ്പ്യന്‍മാര്‍ നാല് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി. മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്റും 75 പോയന്റ് ശതമാനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക്. കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്റും 66.67 പോയിന്റ് ശതമാനവുമുള്ള ശ്രീലങ്കയാണ് നാലാമത്. രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റും 50 പോയിന്റ് ശതമാനവുമുള്ള പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച ടീം ഇന്ത്യയാണ്. ഒമ്പത് ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്റും 48.15 പോയന്റ് ശതമാനവുമായി ആറാം സ്ഥാനത്താണിപ്പോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം
ടി20 ലോകകപ്പ് മുതല്‍ ഫിഫ വേള്‍ഡ് കപ്പ് വരെ; പുതുവര്‍ഷം കായിക പ്രേമികള്‍ക്ക് ഉത്സവമാകും