ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വി പണിയായി; ഇന്ത്യയുടെ വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍ മോഹം തുലാസില്‍

Published : Jun 22, 2026, 02:45 PM IST
Harmanpreet Kaur

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയോടെ വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ പ്രതിസന്ധിയിലായി. സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് ഇനി ബംഗ്ലാദേശിനെയും കരുത്തരായ ഓസ്ട്രേലിയയെയും പരാജയപ്പെടുത്തേണ്ടതുണ്ട്. 

ലണ്ടന്‍: ലോകകപ്പ് ടി20യില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ സെമി പ്രവേശനവഴികള്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല എന്ന അവസ്ഥയിലാണ് ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കിനില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

ഈ തോല്‍വി ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. നിലവില്‍ ഗ്രൂപ്പ് എയില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാമതാണെങ്കിലും, ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും നാല് പോയിന്റുമായി ഇന്ത്യക്കൊപ്പമുണ്ട്. ഓസ്ട്രേലിയയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്.

ഇനിയുള്ള വഴികള്‍

വ്യാഴാഴ്ച്ച വൈകിട്ട് 7ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. നെറ്റ് റണ്‍റേറ്റ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ മികച്ച വിജയം അനിവാര്യമാണ്. രാത്രി 11ന് നെതര്‍ലന്‍ഡ്സിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ മത്സരം. ഞായറാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടും. ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ അവര്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടക്കാന്‍ സാധ്യതയുണ്ട്. വൈകിട്ട് 7ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ഓസ്ട്രേലിയയാണ്. സെമി ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ അട്ടിമറി വിജയം തന്നെ വേണം.

മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ അഭിപ്രായത്തില്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വി ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ''സെമി ഫൈനലില്‍ കടക്കണമെങ്കില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയല്ലാതെ ഇന്ത്യയ്ക്ക് മുന്നില്‍ വേറെ വഴിയില്ല.'' ഹര്‍മന്‍പ്രീത് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍, ബംഗ്ലാദേശിനെതിരെയും ഓസ്ട്രേലിയക്കെതിരെയും വിജയിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ മുന്നിലുള്ള ഏക പോംവഴി. തോല്‍വി അറിഞ്ഞാല്‍ ഇന്ത്യയുടെ സെമി മോഹം അവിടെ അവസാനിക്കും. ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യക്ക് ടി20 ലോകകപ്പില്‍ ഈ ഘട്ടത്തില്‍ പുറത്തുപോകേണ്ടി വരുന്നത് വലിയ തിരിച്ചടിയാകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വനിത ടി 20 ലോകകപ്പ്: ഇന്ത്യയ്‌ക്കെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് ജയം
വന്‍ അഴിച്ചുപണിക്ക് മുംബൈ ഇന്ത്യന്‍സ്; ഹാര്‍ദിക്കുമായുള്ള ബന്ധം അവസാനിപ്പിക്കും, സൂര്യയും പുറത്തേക്ക്