കോലിയും രഹാനെയും നയിക്കുന്നു; ആന്റിഗ്വ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി

By Web TeamFirst Published Aug 25, 2019, 8:59 AM IST
Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസിനെ 222ന് പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തിട്ടുണ്ട്.

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസിനെ 222ന് പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്ക് ഇപ്പോള്‍ 260 റണ്‍സ് ലീഡായി.  വിരാട് കോലി (51), അജിന്‍ക്യ രഹാനെ (53) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 297 റണ്‍സെടുത്തിരുന്നു.

മായങ്ക് അഗര്‍വാള്‍ (16), കെ എല്‍ രാഹുല്‍ (38), ചേതേശ്വര്‍ പൂജാര (25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ടാം ഇന്നിങ്‌സിലും മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 81 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മായങ്കിനേയും രാഹുലിനേയും റോസ്റ്റണ്‍ മടക്കിയയച്ചു. രാഹുലിന്റെ കുറ്റി തെറിച്ചപ്പോള്‍ മായങ്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പൂജാരയെ കെമര്‍ റോച്ച് ബൗള്‍ഡാക്കി. കോലി- പൂജാര സഖ്യം ഇതുവരെ 81 റണ്‍സ് നേടിയിട്ടുണ്ട്.

നേരത്തെ എട്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസിനെ 222 റണ്‍സിന് പുറത്താക്കി ഇന്ത്യ 75 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 48 റണ്‍സ് നേടിയ ചേസാണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഇശാന്ത് ശര്‍മ അഞ്ചും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

click me!