അശ്വിന് മൂന്ന് വിക്കറ്റ്, ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു! ബംഗ്ലാദേശിന് മുന്നില്‍ റണ്‍മല

Published : Sep 21, 2024, 05:31 PM IST
അശ്വിന് മൂന്ന് വിക്കറ്റ്, ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു! ബംഗ്ലാദേശിന് മുന്നില്‍ റണ്‍മല

Synopsis

രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് നന്നായിട്ടാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ സാകിര്‍ ഹസന്‍ (33) - ഷദ്മാന്‍ ഇസ്ലാം (35) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു.

ചെന്നൈ: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. 515 റണ്‍സുമായി വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ നാലിന് 158 എന്ന നിലയിലാണ്. വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാദേശിന് ഇനിയും 357 റണ്‍സ് കൂടി വേണം. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (51), ഷാക്കിബ് അല്‍ ഹസന്‍ (5) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു. നേരത്തെ റിഷഭ് പന്ത് (109), ശുഭ്മാന്‍ ഗില്‍ (119) എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ നാലിന് 287 എന്ന സ്‌കോറിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് നന്നായിട്ടാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ സാകിര്‍ ഹസന്‍ (33) - ഷദ്മാന്‍ ഇസ്ലാം (35) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സാക്കിറിനെ പുറത്താക്ക ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ ഷദ്മാന്‍ ഇസ്ലാമിനെ ആര്‍ അശ്വിനും തിരിച്ചയച്ചു. തുടര്‍ന്നെത്തിയ മൊമിനുല്‍ ഹഖ് (13), മുഷ്ഫിഖുര്‍ റഹീം (13) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചതുമില്ല. ഇരുവരേയും അശ്വിന്‍ തന്നെയാണ് പുറത്താക്കിയത്.

വീണ്ടും മികച്ച പ്രടനവുമായി സഞ്ജു സാംസണ്‍! ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി നിയന്ത്രണമേറ്റെടുത്തു

നേരത്തെ, 124 പന്തിലാണ് റിഷഭ് പന്ത് ആറാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി നേടിയതിന് പിന്നാലെ പന്ത് പുറത്തായി. മെഹ്ദി ഹസന്‍ മിറാസിനായിരുന്നു വിക്കറ്റ്.  13 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. പന്ത് പുറത്തായശേഷം ഷാക്കിബ് അല്‍ ഹസനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളുമായി 97ലെത്തിയ ഗില്‍ 161 പന്തിലാണ് സെഞ്ചുറി തികച്ചത്. 176 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്‍ 10 ഫോറും നാലു സിക്‌സും പറത്തി. രാഹുല്‍ നാലു ബൗണ്ടറികളോടെ 22 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ ഹസന്‍ മെഹ്മൂദിന് വിക്കറ്റൊന്നും നേടാനായില്ല.

ആദ്യ സെഷനിലെ 28 ഓവറില്‍ 124 റണ്‍സാണ് ഗില്ലും പന്തും ചേര്‍ന്ന് അടിച്ചെടുത്തത്. നേരത്തെ 72 റണ്‍സില്‍ നില്‍ക്കെ ഷാക്കിബിന്റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ അനായാസ ക്യാച്ച് നജ്മുള്‍ ഹൊസൈന്‍ ഷാന്റോ നിലത്തിട്ടിരുന്നു. ശുഭ്മാന്‍ ഗില്‍ നല്‍കിയ അവസരം തൈജുള്‍ ഇസ്ലാമും കൈവിട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

23 വർഷത്തിനിടെ ആദ്യം, ഏകദിന ചരിത്രത്തില്‍ നാലാം തവണ, നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഓസ്ട്രേലിയ; ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞു
സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കെസിഎ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് പരിഗണനയില്‍