ഇന്ത്യ ശത്രുരാജ്യമല്ല, പരമ്പരാഗത എതിരാളികൾ മാത്രം; പ്രസ്താവനയിൽ മലക്കം മറിഞ്ഞ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

Published : Sep 30, 2023, 11:20 AM IST
ഇന്ത്യ ശത്രുരാജ്യമല്ല, പരമ്പരാഗത എതിരാളികൾ മാത്രം; പ്രസ്താവനയിൽ മലക്കം മറിഞ്ഞ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

Synopsis

ലോകകപ്പിനായി ഇന്ത്യയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ പാക്കിസ്ഥാന്‍ കളിക്കാരുടെ പ്രതിഫലം വര്‍ധിപ്പിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിനെക്കുറിച്ച് പരമാര്‍ശിക്കവെയാണ് സാക്ക അഷ്റഫ് ഇന്നലെ ഇന്ത്യയെ ശത്രുരാജ്യമെന്ന് പേരെടുത്ത് പറയാതെ വിശേഷിപ്പിച്ചത്.  

ലാഹോര്‍: ഇന്ത്യയെ ശത്രരാജ്യമെന്ന് വിശേഷിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ നിലപാട് തിരുത്തി മലക്കം മറിഞ്ഞ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫ്. പാക് ടീമിന് ഇന്ത്യയില്‍ ലഭിച്ച ഊഷ്മള സ്വീകരണം കണ്ടപ്പോള്‍ ഇരു രാജ്യത്തെയും ആരാധകര്‍ കളിക്കാരെ എത്ര ആരാധനയോടെ കാണുന്നതെന്ന് വ്യക്തമായി.

പാക് ക്രിക്കറ്റ് ടീമിന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ ആരാധകര്‍ നല്‍കിയ പ്രത്യേക സ്വീകരണത്തെയും സാക്ക അഷ്റഫ് എടുത്തു പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കളിക്കുമ്പോള്‍ പരമ്പരാഗത എതിരാളികളാണെന്നും അല്ലാതെ ശത്രുക്കളല്ലെന്നും സാക്ക അഷ്റഫ് വ്യക്തമാക്കി.

സാക്ക അഷ്റഫിന്‍റെ പ്രസ്താവനയില്‍ ബിസിസിഐയും അതൃപ്തി അറിയിച്ചിരുന്നുവെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് സാക്ക അഷ്റഫ് വിശദീകരണവുമായി രംഗത്തെത്തിയത്. ലോകകപ്പില്‍ ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരം കാണാന്‍ സാക്ക അഷ്റഫുംഎത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിക്കും വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലക്കും ഗംഭീര സ്വീകരണം ലഭിച്ചിരുന്നു.

ഹൈദരാബാദിൽ പാക് പതാക വീശിയതിന് അറസ്റ്റു ചെയ്തുവെന്ന വാർത്ത പച്ചക്കള്ളം, ഒടുവിൽ പ്രതികരിച്ച് ബഷീർ ചാച്ച

ലോകകപ്പിനായി ഇന്ത്യയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ പാക്കിസ്ഥാന്‍ കളിക്കാരുടെ പ്രതിഫലം വര്‍ധിപ്പിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിനെക്കുറിച്ച് പരമാര്‍ശിക്കവെയാണ് സാക്ക അഷ്റഫ് ഇന്നലെ ഇന്ത്യയെ ശത്രുരാജ്യമെന്ന് പേരെടുത്ത് പറയാതെ വിശേഷിപ്പിച്ചത്.

പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് പുതിയ കരാറുകള്‍ നല്‍കി ഞങ്ങൾ അവരോടുള്ള സ്നേഹം പ്രകടിപ്പിച്ചു.പാക്കിസ്ഥാൻ ചരിത്രത്തിൽ ഞാന്‍ അനുവദിച്ച അത്രയും പണം കളിക്കാര്‍ക്ക് മുമ്പ് അനുവദിച്ചിട്ടില്ല.നമ്മുടെ കളിക്കാർ ഒരു ശത്രുരാജ്യത്തോ ലോകത്ത് മറ്റെവിടെയെങ്കിലുമോ മത്സരിക്കാന്‍ പോകുമ്പോള്‍ അവരുടെ മനോവീര്യം ഉയർത്തുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നായിരുന്നു സാക്കാ അഷ്റഫിന്‍റെ വാക്കുകള്‍. ഇതാണ് വിമര്‍ശനത്തിന് കാരണമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി
ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം