ടീം ഇന്ത്യ തയ്യാറാണെന്ന് കോലി അന്നേ പറഞ്ഞതാ; ഇപ്പോഴിതാ ബിസിസിഐയും

Published : Feb 16, 2020, 10:49 PM ISTUpdated : Feb 16, 2020, 10:50 PM IST
ടീം ഇന്ത്യ തയ്യാറാണെന്ന് കോലി അന്നേ പറഞ്ഞതാ; ഇപ്പോഴിതാ ബിസിസിഐയും

Synopsis

എവേ ഗ്രൗണ്ടില്‍ പകല്‍- രാത്രി ടെസ്റ്റ് മത്സരം കളിക്കാനൊരുങ്ങി ടീം ഇന്ത്യ. ഈ വര്‍ഷം അവസാനം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റ് പകല്‍- രാത്രി ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

മുംബൈ: എവേ ഗ്രൗണ്ടില്‍ പകല്‍- രാത്രി ടെസ്റ്റ് മത്സരം കളിക്കാനൊരുങ്ങി ടീം ഇന്ത്യ. ഈ വര്‍ഷം അവസാനം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റ് പകല്‍- രാത്രി ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതോടൊപ്പം പുതുക്കി പണിത മൊട്ടേര സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരവും പകല്‍- രാത്രി ടെസ്റ്റോടെ ആയിരിക്കും. അടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരെയാണ് ഈ മത്സരം നടക്കുക.

2018ല്‍ പകല്‍- രാത്രി ടെസ്റ്റ് കളിക്കാനുള്ള ഓസീസ് ക്രിക്കറ്റ് ടീമിന്റെ ക്ഷണം ഇന്ത്യ നിരാകരിച്ചിരുന്നു.  പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു മത്സരം. ഇന്ത്യ ജയിക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ പകല്‍- രാത്രി ടെസ്റ്റുകള്‍ ഇന്ത്യ കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വ്യക്തമാക്കുകയുണ്ടായി.

ജനുവരിയില്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കിടെയാണ് പകല്‍- രാത്രി ടെസ്റ്റിന്റെ കാര്യം ഇരുടീമുകളും ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചത്. ഇരുടീമുകളുടെയും ഉന്നതാധികാരത്തിലുള്ളവര്‍ ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്