പന്തിനെ വീണ്ടും കളിപ്പിക്കുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റും സെലക്റ്റര്‍മാരും രണ്ട് തട്ടില്‍

By Web TeamFirst Published Sep 26, 2019, 10:21 PM IST
Highlights

വൃദ്ധിമാന്‍ സാഹയെ കളിപ്പിക്കണമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും അഭിപ്രായപ്പെടുന്നത്. എന്നാല്‍ പന്തിന് ഒരു അവസരം നല്‍കണമെന്നാണ് സെലക്റ്റര്‍മാരുടെ പക്ഷം.

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് പന്തിനെ കളിപ്പിക്കാന്‍ സാധ്യതയില്ല. മോശം ഫോമിലുള്ള പന്തിന് പകരം വൃദ്ധിമാന്‍ സാഹയ്ക്ക് അവസരം ന്ല്‍കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയുമാണ് ഇ്ക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ പന്തിന് ഒരവസരം കൂടി നല്‍കണമെന്നാണ് സെലക്ടര്‍മാരുടെ പക്ഷം.

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു സാഹ. മാത്രമല്ല സാഹ, പന്തിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണെന്നുള്ള അഭിപ്രായമുണ്ട്. പന്തിനാവട്ടെ ബാറ്റിങ്ങിലും ബൗളിങ്ങിലും മാത്രമല്ല ഡിആര്‍എസ് നിര്‍ദേശിക്കുന്നതിലും മിടുക്കില്ല. മാത്രമല്ല, ഇന്ത്യയിലെ കുത്തിതിരിയുന്ന സ്പിന്‍ പിച്ചില്‍ മികച്ച വിക്കറ്റ് കീപ്പര്‍ വേണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ താല്‍പര്യം. 

ഏകദിന ലോകകപ്പിന് ശേഷം വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ നടന്ന മത്സരങ്ങളില്‍ പന്ത് പരാജയമായിരുന്നു. ഇതോടെ താരത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. വിജയ് ഹസാരെ ട്രോഫില്‍ ദില്ലിക്കായി കളിക്കുന്നുണ്ട് പന്ത്. അതിലെ പ്രകടനം നിര്‍ണായകമാവും.

click me!