ഒമര്‍സായിക്ക് അര്‍ധ സെഞ്ചുറി; ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

Published : Sep 13, 2026, 09:30 PM IST
Arshdeep Singh

Synopsis

ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. തകർച്ചയിൽ നിന്ന് കരകയറ്റിയ അസ്മതുള്ള ഒമർസായിയുടെ (64*) അർധ സെഞ്ചുറിയാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ദില്ലി: അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് 157 റണ്‍സ് വിജയലക്ഷ്യം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനിസ്ഥാനെ 44 പന്തില്‍ പുറത്താവാതെ 64 റണ്‍സെടുത്ത അസ്മതുള്ള ഒമര്‍സായാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് നബി 33 റണ്‍സെടുത്തു. എട്ട് വിക്കറ്റുകള്‍ അഫ്ഗാനിസ്ഥാന് നഷ്ടമായി. അര്‍ഷ്ദീപ് സിംഗ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. സഞ്ജു സാംസണ്‍ ടീമിലിടം കണ്ടെത്തിയപ്പോള്‍ വൈഭവ് സൂര്യവംശി പുറത്തിരുന്നു.

തകര്‍ച്ചയോടെയായിരുന്നു അഫ്ഗാന്റെ തുടക്കം. ഒരു ഘട്ടത്തില്‍ അവര്‍ അഞ്ചിന് 43 എന്ന നിലയിലായിരുന്നു. ആദ്യ ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ (0) ബുമ്ര മടക്കിയിരുന്നു. നാലാം ഓവറില്‍ ഇബ്രാഹിം സദ്രാന്‍ (11) റണ്ണൗട്ടായി. ആറാം ഓവറില്‍ ഗുല്‍ബാദിന്‍ നെയ്ബും (2), ഡാര്‍വിഷ് റസൂലി (2)യും മടങ്ങി. പിന്നീട് ഒമര്‍സായ് - നബി സഖ്യം 83 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് അഫ്ഗാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 17-ാം ഓവറില്‍ നബി മടങ്ങി. തുടര്‍ന്നെത്തിയ റാഷിദ് ഖാന്‍ (1), നൂര്‍ അഹമ്മദ് (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. മുജീബ് ഉര്‍ റഹ്മാന്‍ (9), ഒമര്‍സായിക്കൊപ്പം പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

അഫ്ഗാനിസ്ഥാന്‍: ഇബ്രഹീം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുല്ല ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുല്ല അട്ടല്‍, ദര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായ്, ഗുല്‍ബാദിന്‍ നെയ്ബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നൂര്‍ അഹ്മദ്, ഫസല്‍ഹഖ് ഫാറൂഖി.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ത്രിദിന മത്സരം സമനിലയില്‍ പിരിഞ്ഞു; ആദ്യ ഇന്നിംഗ്‌സില്‍ കശ്മീരിനോട് ലീഡ് വഴങ്ങി കേരളം
അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ്; സഞ്ജു ടീമില്‍, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി