ഫിലിപ്‌സിനും ബെവോണും അര്‍ധ സെഞ്ചുറി; ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍

Published : Oct 24, 2026, 02:21 PM IST
India vs New Zealand

Synopsis

ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ ന്യൂസിലൻഡ് 181 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. ഗ്ലെൻ ഫിലിപ്‌സിന്റെയും ബെവോൺ ജേക്കബ്‌സിന്റെയും അർധ സെഞ്ചുറികളാണ് കിവീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 1-0ത്തിന് മുന്നിലാണ്.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 181 റണ്‍സ് വിജയലക്ഷ്യം. ക്രൈസ്റ്റ്ചര്‍ച്ച്, ഹാഗ്‌ലി ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയരെ അര്‍ധ സെഞ്ചുറികള്‍ നേടിയ ഗ്ലെന്‍ ഫിലിപ്‌സ് (43 പന്തില്‍ 70), ബെവോണ്‍ ജേക്കബ്‌സ് (46 പന്തില്‍ 58) എന്നിവരാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ മൂന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. രണ്ടാം ഓവറില്‍ ടീം സീഫെര്‍ട്ടിനെ (7) അര്‍ഷ്ദീപ്, തിലക് വര്‍മയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചലിന് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. ആറ് റണ്‍സെടുത്ത മിച്ചല്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ തിലകിന് തന്നെ ക്യാച്ച് നല്‍കി. ഫിന്‍ അലനാവട്ടെ (16) പ്രിന്‍സ് യാദവിന്റെ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. ഇതോടെ ന്യൂസിലന്‍ഡ് 5.2 ഓവറില്‍ മൂന്നിന് 41 എന്ന നിലയിലായി.

പിന്നീല്‍ ഫിലിപ്‌സ്-ബെവോണ്‍ സഖ്യം 116 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. പതിനെട്ടാം ഓവറില്‍ ഫിലിപ്‌സ് മടങ്ങുമ്പോള്‍ സ്‌കോര്‍ 157ലെത്തിയിരുന്നു. അര്‍ഷ്ദീപിനായിരുന്നു വിക്കറ്റ്. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത ഓവറില്‍ ബെവോണും മടങ്ങി. ഒരു സിക്‌സും അഞ്ച് ഫോറും ബെവോണ്‍ നേടി. മിച്ചല്‍ സാന്റ്‌നര്‍ (4), മൈക്കല്‍ ബ്രേസ്‌വെല്‍ (10) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ, ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന് പകരം വൈഭവ് സൂര്യവംശി ടീമിലെത്തി. മായങ്ക് യാദവിന് പകരം പ്രിന്‍സ് യാദവും കളിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വനിതാ പ്രീമിയര്‍ ലീഗ് താരലേലം ബുധനാഴ്ച്ച കൊച്ചിയില്‍; കേരളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ പട്ടികയില്‍
'ദൂസ്ര' സിനിമയുടെ റിലീസ് തടയാനാവില്ല: സൗരവ് ഗാംഗുലിയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി