വനിതാ ഏഷ്യാകപ്പ് ഫൈനല്‍: ലങ്ക തകര്‍ന്നടിഞ്ഞു, രേണുകയ്ക്ക് മൂന്ന് വിക്കറ്റ്; ഇന്ത്യക്ക് 66 റണ്‍സ് വിജയലക്ഷ്യം

Published : Oct 15, 2022, 02:41 PM IST
വനിതാ ഏഷ്യാകപ്പ് ഫൈനല്‍: ലങ്ക തകര്‍ന്നടിഞ്ഞു, രേണുകയ്ക്ക് മൂന്ന് വിക്കറ്റ്; ഇന്ത്യക്ക് 66 റണ്‍സ് വിജയലക്ഷ്യം

Synopsis

ഇന്നിംഗ്‌സിലാകെ അഞ്ച് ബൗണ്ടറികള്‍ മാത്രമാണ് ലങ്കന്‍ താരങ്ങള്‍ക്ക് നേടാന്‍ സാധിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ അഞ്ചിന് 16 എന്ന നിലയിലായിരുന്നു ലങ്ക.

ധാക്ക: വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുക്കാനാണ് സാധിച്ചത്. രേണുക സിംഗിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ലങ്കയെ തകര്‍ത്തത്. രാജേശ്വരി ഗെയ്കവാദ്, സ്‌നേഹ് റാണ രണ്ട് വിക്കറ്റെടുത്തു. ഒഷാഡി രണസിംഗെ (13), ഇനോക രണവീരെ (18) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്. 

ഇന്നിംഗ്‌സിലാകെ അഞ്ച് ബൗണ്ടറികള്‍ മാത്രമാണ് ലങ്കന്‍ താരങ്ങള്‍ക്ക് നേടാന്‍ സാധിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ അഞ്ചിന് 16 എന്ന നിലയിലായിരുന്നു ലങ്ക. ഓപ്പണര്‍മാരായ ചമാരി അത്തപ്പത്തു (6), അനുഷ്‌ക സഞ്ജീവനി (2) എന്നിവര്‍ റണ്ണൗട്ടായി. ഹര്‍ഷിത മാധവി (1), ഹസിരി പെരേര (0), കവിഷ ദില്‍ഹരി (1) എന്നിവരാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ നിലക്ഷ ഡിസില്‍വ (6) മടങ്ങിയതോടെ ആറിന് 18 എന്ന നിലയിലായി ലങ്ക. രണസിംഗെ, മല്‍ഷ ഷെഹാരി (0), സുഗന്ധിക കുമാരി (6) എന്നിവര്‍ മടങ്ങിയതോടെ ഏഴിന് 43 എന്ന നിലയിലായി ലങ്ക. പിന്നീട് രണവീര നടത്തിയ പോരാട്ടാണ് സ്‌കോര്‍ 50 കടത്തിയത്. രണ്ട് സിക്‌സ് അവരുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അച്ചിനി കുലസൂരിയ (6) രണവീരയ്‌ക്കൊപ്പം പുരത്താവാതെ നിന്നു. 

'എല്ലാവരും ആത്മവിശ്വാസത്തിലാണ്'; ടി20 ലോകകപ്പിന് മുമ്പ് പ്രതീക്ഷകള്‍ പങ്കുവച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്

നേരത്തെ, ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തായ്‌ലന്‍ഡിനെതിരെ സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാധാ യാദവിന് പകരം ദയാലന്‍ ഹേമലത ടീമിലെത്തി. ശ്രീലങ്കന്‍ ടീം മാറ്റമൊന്നും വരുത്തിയിട്ടില്ല. സെമിയില്‍ തായ്‌ലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ശ്രീലങ്ക ഒരു ത്രില്ലറില്‍ പാകിസ്ഥാനെ മറികടന്നു. 

ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ദയാലന്‍ ഹേമതല, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ്, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, രാധാ യാദവ്, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്. 

ശ്രീലങ്ക: ചമാരി അത്തപത്തു, അനുഷ്‌ക സഞ്ജീവനി, ഹര്‍ഷിത മാധവി, നിലക്ഷി ഡിസില്‍വ, ഹസിനി പെരേര, ഒഷാഡി രണസിംഗെ, കവിഷ ദില്‍ഹാരി, മല്‍ഷ ഷെഹാനി, സുഗന്ധിക കുമാരി, ഇനോക രണവീര, അച്ചിനി കുലസൂരിയ.

തായ്ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇന്ത്യ മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത തായ്ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റിന് 74 റണ്‍സെടുക്കാനേയായുള്ളൂ. മൂന്ന് വിക്കറ്റുമായി ദീപ്തി ശര്‍മ്മയും രണ്ട് പേരെ പുറത്താക്കി രാജേശ്വരി ഗെയ്ക്വാദും ഓരോ വിക്കറ്റുമായി രേണുക സിംഗും സ്നേഹ് റാണയും ഷെഫാലി വര്‍മ്മയുമാണ് തായ്ലന്‍ഡിനെ തോല്‍പിച്ചത്.
 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല