ദക്ഷിണാഫ്രിക്കയിലും സഞ്ജു ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചോ? അതോ ജിതേഷ് ശര്‍മയോ? ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Published : Nov 04, 2024, 09:12 PM ISTUpdated : Nov 04, 2024, 10:14 PM IST
ദക്ഷിണാഫ്രിക്കയിലും സഞ്ജു ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചോ? അതോ ജിതേഷ് ശര്‍മയോ? ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Synopsis

ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഡര്‍ബന്‍: ടി20 പരമ്പരക്കായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇന്ന് ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘമാണ് ഇന്നാണ് ഡര്‍ബനില്‍ വിമാനമിറങ്ങിയത്. വെള്ളിയാഴ്ചയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലു മത്സര ടി20 പരമ്പരക്ക് തുടക്കമാകുന്നത്. ബംഗ്ലാദേശിനെതിരെ ടി20 പരമ്പര 3-0ന് സ്വന്തമാക്കിയശേഷം ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ജൂണില്‍ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കീരിടം നേടിയശേഷം ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.

ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഓപ്പണറാകുമെന്നാണ് അറിയുന്നത്. അഭിഷേക് ശര്‍മയും സഞ്ജുവും മാത്രമാണ് ടീമിലെ രണ്ട് സ്‌പെഷലിസ്റ്റ് ഓപ്പണര്‍മാര്‍. ആയതുകൊണ്ടുതന്നെ നാലു മത്സരങ്ങളിലും ഇരുവര്‍ക്കും അവസരം ലഭിക്കും. ഇരുവരില്‍ ഒരാള്‍ ഫോമിലിയില്ലെങ്കില്‍ മാത്രം ജിതേഷ് ശര്‍മയെ പരീക്ഷിക്കും. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറി നേടിയതോടെ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാന ഒന്നുകൂടി ഉറച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറായും സഞ്ജു തന്നെ തുടരും.  

അതേസമയം ബംഗ്ലാദേശിനെതിരെ നിറം മങ്ങിയ അഭിഷേക് ശര്‍മയ്ക്ക് പിന്നാലെ നടന്ന എമേര്‍ജിംഗ് ഏഷ്യാ കപ്പിലും വലിയൊരു സ്‌കോര്‍ നേടാനാവാഞ്ഞത് ഇന്ത്യക്ക് തലവേദനയാണ്. ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകള്‍ സഞ്ജുവിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. മുമ്പ് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവ് തുടരും. നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ് എന്നിവര്‍ ടീമിലില്ലാത്തതിനാല്‍ മധ്യനിരയിലും പൊളിച്ചെഴുത്തിന് സാധ്യതതയുണ്ട്.

രോഹിത് മറന്നുപോയ ഒരു കാര്യമുണ്ട്! ഇന്ത്യന്‍ നായകന്റെ കഴിവിനെ കുറിച്ച് ഓര്‍മിപ്പിച്ച് ദിനേശ് കാര്‍ത്തിക്

നിതീഷ്, ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമായിരിക്കും. പരാഗിന്റെ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ട് നാലാം നമ്പറില്‍ തിലക് വര്‍മ കളിക്കും. അക്‌സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും റിങ്കു സിംഗും പിന്നാലെയെത്തും. ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം രണ്ടാമത്തെ പേസ് ഓള്‍ റൗണ്ടറായി രമണ്‍ദീപ് സിംഗ് പ്ലേയിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത. വരുണ്‍ ചക്രവര്‍ത്തി സ്‌പെഷ്യലിസ്റ്റ് സ്പിന്നറാകും. സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍ എന്നിവരും കളിക്കും. 

ആദ്യ ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി.

മുഴുവന്‍ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍, യാഷ് ദയാല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പരിഭവങ്ങളില്ല, തന്‍റെ നാട്ടിലെത്തിയ സഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ജിതേഷ് ശര്‍മ; ആരാധകരെല്ലാം ഡബിൾ ഹാപ്പി!
ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന